Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആണവായുധ...

ആണവായുധ നിരായുധീകരണത്തിന്​ തയാറെന്ന്​ കിം ജോങ്​ ഉൻ

text_fields
bookmark_border
donald-trump-kim
cancel

ഹനോയ്​: ആണവായുധ നിരായുധീകരണത്തിന്​ തയാറെന്ന് വീണ്ടും വ്യക്​തമാക്കി​ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്​ ഉൻ. യു.എസ്​-ഉത്തരകൊറിയ ഉച്ചകോടിക്കിടെയാണ്​ ആണവായുധ നിരായുധീകരണം സംബന്ധിച്ച കിം ജോങ്​ ഉന്നി​​െൻറ പ്രസ്​താവന പ ുറത്ത്​ വന്നത്​.

ആണാവായുധ നിരായുധീകരണത്തിന്​ ഉത്തരകൊറിയ തയാറാണ്​. അതിന്​ സന്നദ്ധമല്ലെങ്കിൽ താൻ ഇൗ ചർച്ച യിൽ ഉണ്ടാകില്ലായിരുന്നുവെന്ന്​ കിം​ ജോങ്​ ഉൻ പറഞ്ഞു. ചർച്ചകളിൽ പ്രതീക്ഷയുണ്ടോയെന്ന ചോദ്യത്തിന്​ ഇപ്പോൾ പ്രവചനം നടത്താൻ തയാറല്ലെന്നും പക്ഷേ നല്ല ഫലമുണ്ടാകുമെന്നാണ്​ തോന്നുന്നതെന്നും കിം വ്യക്​തമാക്കി.

ഡോണൾഡ്​ ട്രംപും കിം ജോങ്​ ഉന്നും തമ്മിൽ ചില കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്​. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ ഇരു രാജ്യങ്ങളും തയാറായിട്ടില്ല. ഉ​ത്ത​ര കൊ​റി​യ​യു​മാ​യി പ്ര​ശ​്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​മാ​യി പ​റ​ഞ്ഞ ട്രം​പ്​ മു​ൻ​കൈ​യെ​ടു​ത്താ​ണ്​ മ​ധ്യ​സ്​​ഥ രാ​ജ്യ​മെ​ന്ന നി​ല​ക്ക്​ വി​യ​റ്റ്​​നാ​മി​ൽ ര​ണ്ടാം ഉ​ച്ച​കോ​ടി​ക്ക്​ വേ​ദി​യൊ​രു​ങ്ങി​യ​ത്.

ഉ​ത്ത​ര കൊ​റി​യ​യു​ടെ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​മാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി. യോ​ങ്​​ബ്യോ​ൺ നി​ല​യ​ത്തി​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ സ​മ്പു​ഷ്​​ട പ്ലൂ​േ​ട്ടാ​ണി​യ​മു​ണ്ടെ​ന്നാ​ണ്​ യു.​എ​സ്​ ആ​രോ​പ​ണം.

ആ​ണ​വ ഇ​ന്ധ​ന ഉ​ൽ​പാ​ദ​നം ഇ​വി​ടെ നി​​ർ​ത്തി​വെ​ച്ചാ​ൽ ഉ​പ​രോ​ധ​മു​ൾ​പെ​ടെ എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും പ​റ​യു​ന്നു. നേ​ര​ത്തെ​യു​ള്ള നി​ല​യം ത​ക​ർ​ക്കു​ക​യും പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന​ത്​ നി​ർ​വീ​ര്യ​മാ​ക്കു​ക​യും വേ​ണ​മെ​ന്ന്​ യു.​എ​സ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kim jong unworld newsAmericasmalayalam newsDonald Trump
News Summary - Trump-Kim summit-World news
Next Story