കൊറിയൻ അതിർത്തിയിൽ കിമ്മിനെ കാണാൻ ട്രംപ്
text_fieldsപ്യോങ്യാങ്: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൊറിയൻ അതിർത്തിയിൽ വെച ്ച് ചർച്ച നടത്താൻ തയാറെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ജി20 ഉച്ചകോടിക്കു ശേഷം ട്രംപ് ദക്ഷിണ കൊറിയ സന്ദർശിക്കുന്നുണ്ട്. ഇരു കൊറിയകളെയും വിഭജിക്കുന്ന അതിർത്തിയിൽ വെച്ച് കിമ്മുമായി കാണാമെന്നാണ് കണക്കുകൂട്ടൽ.
അതിർത്തിയിൽ വെച്ച് കിമ്മിന് കൈകൊടുത്ത് ഹലോ പറയാൻ ആഗ്രഹിക്കുന്നതായി ട്രംപ് ട്വീറ്റ് ചെയ്തു. ‘‘താൽപര്യമുള്ള നിർദേശമാണ് ട്രംപ് മുന്നോട്ടുവെച്ചത്. എന്നാൽ, കൂടിക്കാഴ്ചയെ സംബന്ധിച്ച് ഞങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല’’ -ഉത്തര കൊറിയ പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
