ആസിയാനിൽ െഎക്യത്തിെൻറ കൈച്ചങ്ങല മുറിച്ച് ട്രംപ്
text_fieldsമനില: തെക്കു കിഴക്ക് ഏഷ്യൻ രാജ്യങ്ങളുടെ അസോസിയേഷൻ (ആസിയാൻ) ഉച്ചകോടിക്കിെട ലോകനേതാക്കൾക്ക് കൈകൊടുത്ത് െഎക്യത്തിെൻറ ചങ്ങല രുപീകരിക്കാനുള്ള ശ്രമം യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് തകർത്തതാണ് ഇത്തവണ സാമൂഹിക മാധ്യമങ്ങളിെല ചർച്ചാ വിഷയം. ഇരു വശങ്ങളിലുമുള്ള നേതാക്കൾ കൈകൾ കോർത്തു പിടിച്ച് ചങ്ങലയായപ്പോൾ നടുവിൽ നിന്ന ട്രംപ് ഒരു വശത്തേക്ക് മാത്രം ഇരു കൈയും നൽകി ചങ്ങല മുറിച്ചു. എന്നാൽ പിന്നീട് അബദ്ധം മനസിലാക്കി ട്രംപ് ഇരു വശത്തേക്കും കൈകൊടുക്കുകയായിരുന്നു. ഇതിനിടെ പകർത്തിയ ഫോേട്ടാകളാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

വലതു വശത്തു നിന്ന വിയറ്റ് നാം പ്രധാനമന്ത്രി എൻജൂയൻ സുവാൻ ഫൂക്കിനാണ് ഇരു കൈകളും നൽകിയത്. അതേസമയം, ഇടതു ഭാഗത്ത് ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ഡ്യൂേട്ടർട്ട് ട്രംപിനു നേരെ നീട്ടിയ കൈകളുമായി നിൽക്കുകയായിരുന്നു. ഒരു ഭാഗത്ത് ചങ്ങല മുറിഞ്ഞുവെന്ന് മനസിലാക്കിയ ട്രംപ് ഉടൻ തന്നെ ഫിലിപ്പീസ് പ്രസിഡൻറിന് കൈ നൽകി ചങ്ങല കൂട്ടിയിണക്കുകയായിരുന്നു. ചിത്രങ്ങൾ െവച്ച് പലരും ട്രപിനെ കണക്കറ്റ് പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
