ഇന്ത്യ വഴി ബംഗ്ലാദേശ്-നേപ്പാൾ ബസ് സർവിസ്: പരീക്ഷണ ഒാട്ടം തുടങ്ങി
text_fieldsധാക്ക: ഇന്ത്യ വഴി ബംഗ്ലാദേശിനും നേപ്പാളിനുമിടയിൽ നടത്തുന്ന ബസ് സർവിസിെൻറ പരീക്ഷണ ഒാട്ടത്തിന് തുടക്കമായി. ധാക്കയിൽനിന്ന് കാഠ്മണ്ഡുവിലേക്ക് സർവിസ് നടത്തുന്ന ബംഗ്ലാദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷെൻറ (ബി.ആർ.ടി.സി) രണ്ട് ബസുകളാണ് പുറപ്പെട്ടത്. 25 ബംഗ്ലാദേശുകാർ, 12 ഇന്ത്യക്കാർ, ആറ് നേപ്പാളുകാർ, ഒരു ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരാണ് ബസിലുള്ളത്. സർവിസ് ബി.ആർ.ടി.സി ചെയർമാൻ ഫരീദുദ്ദീൻ അഹ്മദ് ഫ്ലാഗ് ഒാഫ് ചെയ്തു. ബംഗാളിലെ സിലിഗുരി ജില്ല വഴിയാണ് ബസ് കടന്നുപോകുക. 1,200 കി.മീറ്ററാണ് സർവിസിെൻറ ദൂരം. പരീക്ഷണ ഒാട്ടത്തിന് പിന്നാലെ സ്ഥിരം സർവിസ് യാഥാർഥ്യമാവുമെന്ന് ഫരീദുദ്ദീൻ അഹ്മദ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
