Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊറോണ: ചൈനയിൽ മരണം 1868 ആയി

text_fields
bookmark_border
24 മണിക്കൂറിനുള്ളിൽ 98 പേർ മരിച്ചു
കൊറോണ: ചൈനയിൽ മരണം 1868 ആയി
cancel
camera_alt?????????

ബെയ്​ജിങ്​: നോവൽ കൊറോണ വൈറസ്​ ബാധിച്ച്​ ചൈനയിൽ മരിച്ചവരുടെ എണ്ണം 1868 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98 പേരാണ്​ മരിച്ചത്​. ചൈനീസ്​ ആരോഗ്യ കമ്മിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​.

കൊറോണ വൈറസ്​ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 72436 ആയി ഉയർന്നു. 1701 പേർക്ക്​ അസുഖം ഭേദമായിട്ടുണ്ട്​. 12552 അസുഖ ബാധിതരെ രോഗം ഭേദമായതിനെ തുടർന്ന്​ ആശുപത്രികളിൽ നിന്ന്​ ഡിസ്​ചാർജ് ചെയ്​തിട്ടുണ്ട്​.

ലോകാരോഗ്യ സംഘടന കൊവിഡ്​-19 എന്ന്​ പേരിട്ട കൊറോണ വൈറസ്​ ബാധ മൂലമുള്ള രോഗം 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലെ ഹുബെ​ പ്രവിശ്യയിലാണ്​​ ആദ്യം റിപ്പോർട്ട്​ ചെയ്​തത്​. പിന്നീട്​ ഇത് ഇന്ത്യയടക്കം​ 20ലേറെ രാജ്യങ്ങളിലേക്കും പടർന്നു പിടിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - toll from corona virus mounts to 1868 in china -world news
Next Story