Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്തോനേഷ്യയിൽ ഇരട്ടസ്ഫോടനം; നിരവധി മരണം
text_fieldsbookmark_border
ജകാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്തയിലെ ബസ് ടെർമിനലിനടുത്തുണ്ടായ ഇരട്ടസ്ഫോടനങ്ങളിൽ നിരവധി മരണം. ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. സ്ഫോടനത്തിെൻറ കാരണം അറിവായിട്ടില്ല. കൊല്ലെപ്പട്ടവരിൽ ഒരു പൊലീസ് ഒാഫിസറും ചാവേറുമുണ്ടെന്ന് കരുതുന്നു. കംപൂങ് മെലായു ടെർമിനലിലാണ് സ്ഫോടനമുണ്ടായത്.
10മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ചാവേറുകൾ ആക്രമണം നടത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യ അടുത്തിടെ െഎ.എസ് ഭീകരർ ആക്രമണതാവളമാക്കിയിട്ടുണ്ട്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
