വൈറസ് ഭീതിയെ അകറ്റി മലേഷ്യയിൽ തൈപ്പൂയ മഹോത്സവം
text_fieldsബതു കേവ്സ്: കൊറോണ വൈറസ് ബാധ സംബന്ധിച്ച ആശങ്കകളെ അകറ്റി നിർത്തി മലേഷ്യൻ ഹിന്ദു സമൂഹത്തിെൻറ വാർഷിക തൈപ്പൂയ മഹോത്സവം. ശനിയാഴ്ച രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ നടന്ന ആഘോഷങ്ങൾക്കും കാവടിയാട്ടത്തിനും നൂറുകണക്കിനാളുകൾ പങ്കാളികളായി.
കൊറോണ വൈറസ് ആശങ്ക നിലനിൽക്കുന്നതിനാൽ വൻതോതിൽ ജനങ്ങൾ ഒരുമിച്ച് കൂടുന്ന ചടങ്ങുകൾ കുറവാണ്. തലസ്ഥാനമായ ക്വാലാലംപുരിന് സമീപത്തെ ബതു കേവ്സ് ക്ഷേത്രത്തിൽ വൻ ജനക്കൂട്ടമാണ് ഉത്സവത്തിനെത്തിയത്. മലേഷ്യയിലെ തമിഴ് ഹിന്ദുക്കളുടെ തീർഥാടന കേന്ദ്രമാണ് 272 ചവിട്ടുപടികളുള്ള ഈ ക്ഷേത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
