ലങ്കയിൽ വിക്രമസിംഗെയെ പിന്തുണച്ച് വൻ റാലി
text_fieldsകൊളംബോ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പിന്തുണച്ച് വൻ റാലി. ലക്ഷത്തിലധികം പേർ റാലിയിൽ അണിനിരന്നതായി വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടി അവകാശപ്പെട്ടു. എന്നാൽ, 25,000 പേർ മാത്രമാണ് പെങ്കടുത്തതെന്ന് പൊലീസ് പറഞ്ഞു.
രാഷ്ട്രീയ അട്ടിമറിക്കാണ് പ്രസിഡൻറ് മൈത്രിപാല സിരിസേന നേതൃത്വം നൽകിയിരിക്കുന്നതെന്ന് റാലിയിൽ വിക്രമസിംഗെ കുറ്റപ്പെടുത്തി. ഭരണനിർവഹണ അധികാരം ഭരണഘടനാവിരുദ്ധമായി പിടിച്ചെടുക്കുകയാണ് സിരിസേന ചെയ്തിരിക്കുന്നത്. പാർലമെൻറിെൻറ അവകാശങ്ങൾ അദ്ദേഹം ഹനിച്ചിരിക്കുന്നു -വിക്രമസിംഗെ പറഞ്ഞു.
യുനൈറ്റഡ് നാഷനൽ പാർട്ടിയും യുനൈറ്റഡ് നാഷനൽ ഫ്രണ്ടും ഇതിനെതിരെ രംഗത്തിറങ്ങിക്കഴിഞ്ഞെന്നും എത്രയും പെെട്ടന്ന് പാർലമെൻറ് ചേരുന്നതിനാണ് ശ്രമംനടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
