Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഞങ്ങൾക്ക്​...

ഞങ്ങൾക്ക്​ കൂട്ടിച്ചേർക്കലും കീഴടക്കലും വേണ്ട; ഫലസ്​തീനികൾക്ക്​ പിന്തുണയുമായി ഇസ്രായേലികൾ

text_fields
bookmark_border
ഞങ്ങൾക്ക്​ കൂട്ടിച്ചേർക്കലും കീഴടക്കലും വേണ്ട; ഫലസ്​തീനികൾക്ക്​ പിന്തുണയുമായി ഇസ്രായേലികൾ
cancel

ജറൂസലം: അധിനിവിഷ്​ട വെസ്​റ്റ്​ബാങ്കിലെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനൊരുങ്ങുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവി​​െൻറ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഇസ്രായേൽ പൗരൻമാർ രംഗത്ത്​. ഇസ്രായേലിലെ അറബ്​ ഭൂരിപക്ഷ രാഷ്​ട്രീയ പാർട്ടികളും ഇടതുപാർട്ടികളും സന്നദ്ധസംഘടനകളുമാണ്​ പ്രതിഷേധവുമായി പ്രധാനമായും നിരത്തുകളിലുള്ളത്​.

​മാസ്ക്​ ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ്​ പ്രതിഷേധക്കാർ ഒത്തുചേർന്നത്​​. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും നടന്നില്ല. ശനിയാഴ്ച മാത്രം 6000 ത്തില്‍ അധികം പ്രതിഷേധക്കാരാണ്​ തെരുവിലിറങ്ങിയത്.

ഞങ്ങൾക്ക്​ കൂട്ടിച്ചേർക്കലും കീഴടക്കലും വേണ്ട. സമാധാനവും ജനാധിപത്യവുമാണ്​ വേണ്ടതെന്ന മുദ്രാവാക്യങ്ങളാണ്​ പ്രതിഷേധങ്ങളിൽ മുഴങ്ങുന്നത്​. ചിലർ ഫലസ്​തീൻ പതാകകൾ ഉയർത്തുകയും ചെയ്​തു. അമേരിക്കയിലെ ഡെമോക്രാറ്റിക്​ പാർട്ടിയുടെ നേതാവ്​ ബേണി സാൻഡേഴ്​സ്​ വിഡിയോ കോൺഫറൻസിലൂടെ റാലിയെ അഭിസംബോധന ചെയ്​തു. അറബികളും ജൂതരും ഒരുമിക്കുന്ന ദിനം വന്ന്​ അണയുമെന്ന്​ അദ്ദേഹം പ്രത്യാശിച്ചു.

നമ്മളൊരു നാൽക്കവലയിലാണുള്ളത്​. അതിൽ ആദ്യത്തെ വഴി നമ്മളെ യഥാർഥ ജനാധിപത്യത്തിലേക്കും തുല്യതയിലേക്കും നയിക്കുന്നു. രണ്ടാമത്തെ വഴി നമ്മെ വെറുപ്പിലേക്കും ഹിംസയിലേക്കും വർണവിവേചനത്തിലേക്കും നയിക്കുന്നു. നമ്മളിവിടെ കൂടിയിരിക്കുന്നത്​ ആദ്യത്തെ വഴി തെരഞ്ഞെടുക്കാനാണ്​.- ഇസ്രായേലിലെ പ്രമുഖ അറബ്​ നേതാവ്​ അയ്​മൻ ഒദേ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്​ത്​ പറഞ്ഞു. 

അധിനിവിഷ്​ട വെസ്​റ്റ്​ബാങ്കിലെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനൊരുങ്ങുന്ന ഇസ്രായേലിന്​ മുന്നറിയിപ്പുമായി ഐക്യരാഷ്​ട്ര സഭയും യൂറോപ്യൻ യൂനിയനും നേരത്തേ രംഗത്തെത്തിരുന്നു. അത്തരം നീക്കങ്ങൾ ഇസ്രായേൽ-ഫലസ്​തീൻ പ്രശ്​നത്തിന്​ പരിഹാരമായി അന്താരാഷ്​ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ദ്വിരാഷ്​ട്ര ഫോർമുലക്ക്​ തുരങ്കം വെക്കുന്നതാണെന്ന്​ യു.എന്നി​​​െൻറ പശ്​ചിമേഷ്യൻ പ്രതിനിധി നി​േകാളായ്​ മ്ലാദനോവ്​ വിലയിരുത്തിരുന്നു. 

യു.എസ്​ പ്രസിഡൻറായി ഡോണൾഡ്​ ട്രംപ്​ അധികാരത്തിൽ വന്നതോടെയാണ്​ വെസ്​റ്റ്​ബാങ്കിലെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള നെതന്യാഹുവി​​​െൻറ നീക്കങ്ങൾ എളുപ്പമായത്​. കാലങ്ങളായി തുടരുന്ന ഫലസ്​തീൻ-ഇസ്രായേൽ സംഘർഷം പരിഹരിക്കാൻ വെസ്​റ്റ്​ബാങ്കി​​​െൻറ മറ്റുഭാഗങ്ങൾ കൂടി ഇസ്രായേലി​​​െൻറ സമ്പൂർണ നിയന്ത്രണത്തിലാക്കി, ട്രംപ്​ സമാധാന ​േഫാർമുലയും മുന്നോട്ടുവെച്ചു. എന്നാൽ, ഈ ഫോർമുല ഫലസ്​തീൻ തള്ളുകയായിരുന്നു.

1967ലാണ്​ ഇസ്രായേൽ വെസ്​റ്റ്​ബാങ്ക്​ പിടിച്ചെടുത്തത്​. അതിനു ശേഷം ഇതുവരെയായി ഏഴു ലക്ഷം ജൂതകുടിയേറ്റക്കാരാണ്​ വെസ്​റ്റ്​ബാങ്കിലും കിഴക്കൻ ജറൂസലമിലുമായി കഴിയുന്നത്​. ഇസ്രായേലി​​​െൻറ വെസ്​റ്റ്​ബാങ്ക്​ പിടിച്ചെടുക്കൽ നിയമവിരുദ്ധമായാണ്​ അന്താരാഷ്​ട്ര സമൂഹം കാണുന്നത്​. വെസ്​റ്റ്​ബാങ്കും കിഴക്കൻ ജറൂസലമും ഉൾപ്പെടുത്തി സ്വതന്ത്ര രാജ്യം വേണമെന്നാണ്​ ഫലസ്​തീ​​​െൻറ കാലങ്ങളായുള്ള ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflictmalayalam newsArab newsDonald Trump
News Summary - Thousands Protest West Bank Annexation in Tel Aviv- world news
Next Story