റോഹിങ്ക്യൻ മുസ്ലിം വംശഹത്യ: അന്താരാഷ്ട്ര കോടതിയിൽ പ്രതിരോധിക്കാൻ സൂചി
text_fieldsനയ്പിഡാവ്: റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ നടത്തിയ വംശഹത്യയെ ന്യായീകരിക്കാനുള്ള വിവാദ തീരുമാനമെടുത്ത ഓങ് സാൻ സൂചിക്ക് പിന്തുണയുമായി മ്യാൻമറിൽ റാലി. ഒരുകാലത്ത് ജനാധിപത്യത്തിെൻറ പ്രതീകമായിരുന്നഓങ് സാൻ സൂചി, അടുത്തയാഴ്ചയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരാകുന്നത്. വംശഹത്യയെ ന്യായീകരിക്കാൻ സൂചി തന്നെ എത്തുന്നത്അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഹേഗിലെ കോടതിയിലേക്ക് പോകുന്നതിന് മുേന്നാടിയായാണ് തലസ്ഥാനമായ നയ്പിഡാവിൽ നൂറുകണക്കിന് പേർ പങ്കെടുത്ത റാലി നടന്നത്. സൂചിയുടെ ക്ഷണമനുസരിച്ച് എത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയെ സാക്ഷിയാക്കിയാണ് റാലി നടന്നത്. സൂചിയുെട മുഖം പതിച്ച് ടീ ഷർട്ടുകൾ അണിഞ്ഞ് തെരുവിൽ ഇറങ്ങിയവർ പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഡിസംബർ 10 മുതൽ 12 വരെയാണ് അന്താരാഷ്ട്ര കോടതിയിൽ വിചാരണ നടക്കുന്നത്.ആഫ്രിക്കൻ രാജ്യമായ ഗാംബിയ ആണ് മ്യാൻമറിലെ വംശഹത്യക്കെതിരെ കോടതിയെ സമീപിച്ചത്. 2017ലെ വംശഹത്യയിൽ നൂറുകണക്കിന് പേർ മരണപ്പെടുകയും എട്ട് ലക്ഷത്തോളം പേർ അഭയാർഥികളാകുകയും ചെയ്തു.