Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ പൊതു ജനം...

ചൈനയിൽ പൊതു ജനം നോക്കി നിൽകെ പത്ത്​ പേരെ തൂക്കി കൊന്നു

text_fields
bookmark_border
china
cancel

ബീജിങ്​: മയക്ക്​മരുന്ന്​,കൊലപാതക കേസുകളിൽ പ്രതികളായ പത്ത്​ പേരെ ചൈനയിൽ പരസ്യമായി തൂക്കി കൊന്നു. ലുഫങ്ങിലുള്ള ഒരു സ്​പോർട്​സ്​ ഗ്രൗണ്ടിൽ വെച്ചാണ്​ പത്ത്​ കുറ്റവാളികളെ പൊതുജന മധ്യെ സർക്കാർ തൂക്കിലേറ്റിയത്​​. മരിച്ചവരിൽ ഏഴ്​ പേരും മയക്ക്​മരുന്ന്​​ കേസിൽ ജയിലിലായവരാണ്​​. കൊലക്കുറ്റത്തിനും കവർച്ചക്കും പിടിയിലായവരായിരുന്നു മറ്റുള്ളവർ.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഒൗദ്യോഗിക നോട്ടീസിലൂടെയാണ്​ ​തൂക്കിലേറ്റൽ ചടങ്ങിലേക്ക്​ ജനങ്ങളെ അധികൃതർ ക്ഷണിച്ചത്​. സൈറൺ മുഴക്കിയെത്തിയ പൊലീസ്​ വാഹനങ്ങളുടെ അകമ്പടിയോടെ കുറ്റവാളികളെ ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു. 

സ്​കൂൾ യൂണിഫോമണിഞ്ഞ കുട്ടികളടക്കം 1000 ത്തോളം കാഴ്​ചക്കാ​െര സാക്ഷി നിർത്തി നാല്​ വീതം പോലീസുകാരുടെ അകമ്പടിയോടെയാണ്​ ഒാരോരുത്തരെയായി ഗ്രൗണ്ടിൽ സജ്ജീകരിച്ച തൂക്ക്​ മരത്തിനടുത്തേക്ക്​ കൊണ്ടുവന്നത്​.  പുക വലിച്ചും ഭക്ഷണം കഴിച്ചുമൊക്കെ ജനങ്ങൾ തൂക്കി കൊല്ലുന്ന​തി​​​െൻറ ദൃശ്യങ്ങൾ​ ആസ്വദിക്കുന്നതാണ്​ ചൈനീസ്​ മാധ്യമങ്ങൾ പുറത്ത്​ വിട്ട ചിത്രങ്ങളിലൂടെ കാണാനാവുക.

കഴിഞ്ഞ വർഷം 2000 ഒാളം പേരെ രാജ്യത്ത്​ വധശിക്ഷക്ക്​ വിധിച്ചിരുന്നു. മറ്റ്​ രാജ്യങ്ങളെ അപേക്ഷിച്ച്​ ഇത്​ വളരെ കൂടുതലാണ്​. ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മാത്രമേ അക്രമരഹിതമായ കുറ്റങ്ങൾക്ക്​ വധശിക്ഷ വിധിക്കാറുള്ളൂ. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും, അഴിമതിക്കും മയക്ക്​മരുന്ന്​ ഉപയോഗത്തിനുമൊക്കെ വധശിക്ഷ നൽകുന്നവരാണ്​ ഇരു രാജ്യങ്ങളും. 

ലുഫെങ്ങിൽ അഞ്ച്​ മാസങ്ങൾക്ക്​ മുമ്പ്​ ലഹരി ഉപഭോഗത്തിനും മറ്റുമായി ശിക്ഷിച്ച എട്ട്​ പേരെ പൊതുജനത്തി​​​െൻറ മുന്നിൽ തൂക്കികൊന്നിരുന്നു. നിരവധി തവണയായി നടത്തിയ പരിശോധനയിൽ മാരകമായ ലഹരി പദാർത്ഥങ്ങൾ പിടിക്കുകയും 182ഒാളം പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തിരുന്നു.  രാജ്യത്തെ ലഹരി മാഫിയകളുടെ പ്രധാനപ്പെട്ട മേഖലയാണ്​ ലുഫെങ്​.

china1
File Photo
 

​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsHanging
News Summary - Thousands in China watch as 10 people sentenced to death- World News
Next Story