തെരേസ മേയ് ചൈനയിൽ; വ്യാപാര ബന്ധം പ്രധാന ചർച്ച
text_fieldsബെയ്ജിങ്: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്മൂന്നുദിവസത്തെ സന്ദർശനത്തിന് ചൈനയിലെത്തി. ചൈനയുമായി കൂടുതൽ വ്യാപാര ബന്ധങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാവും സന്ദർശനത്തിലുണ്ടാവുക. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് അടക്കമുള്ളവരുമായി മേയ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും.
ബ്രിട്ടനിലെ നിരവധി ബിസിനസ് പ്രമുഖരും അവരെ ചൈനയിൽ അനുഗമിക്കുന്നുണ്ട്. അതിനിടെ ചൈനയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ചും ഹോേങ്കാങ്ങിലെ രാഷ്ട്രീയ പ്രശ്നങ്ങളെ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ഷി ജിൻപിങ്ങുമായി സംസാരിക്കുമെന്ന് മേയ് മാധ്യമങ്ങളോട് പറഞ്ഞു.
ചൈനയുമായി ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ ഇത്തരം വിഷയങ്ങൾ ഉന്നയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നേരത്തേയും ഇൗ ഹോേങ്കാങ് പ്രശ്നം ചൈനയുമായി ചർച്ച ചെയ്തതായും അവർ വ്യക്തമാക്കി. നേരത്തേ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോേങ്കാങ്ങിന് സ്വാതന്ത്ര്യം നൽകുമെന്ന് ബ്രിട്ടൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ചൈന ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
