Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ജാ​ദ​വി​നെ​തി​രെ തെ​ളി​വു​ക​ളു​ണ്ടെ​ന്ന്​ പാ​കി​സ്​​താ​ൻ

text_fields
bookmark_border
ജാ​ദ​വി​നെ​തി​രെ തെ​ളി​വു​ക​ളു​ണ്ടെ​ന്ന്​ പാ​കി​സ്​​താ​ൻ
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി വ​ധ​ശി​ക്ഷ​ക്കു​വി​ധി​ച്ച ഇ​ന്ത്യ​ൻ മു​ൻ നാ​വി​​ക ഉ​ദ്യോ​ഗ​സ്​​ഥ​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന്​ പാ​കി​സ്​​താ​ൻ. ജാ​ദ​വി​​​െൻറ മോ​ച​നം സം​ബ​ന്ധി​ച്ച്​ അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ ഇ​ന്ത്യ സ​മ​ർ​പ്പി​ച്ച കേ​സി​ൽ വി​ജ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും പാ​ക്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ​മൂ​ദ്​ ഖു​റൈ​ശി അ​ഭി​പ്രാ​യ​പ്പെ​ട്ടു.  

2017 ഏ​പ്രി​ലി​ലാ​ണ്​ ചാ​ര​വൃ​ത്തി​യാ​രോ​പി​ച്ച്​ 47കാ​ര​നാ​യ ജാ​ദ​വി​നെ പാ​ക്​ സൈ​നി​ക കോ​ട​തി വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച​ത്. ജാ​ദ​വ്​ സാ​ധാ​ര​ണ വ്യ​ക്​​തി​യ​ല്ലെ​ന്നും ചാ​ര​വൃ​ത്തി​ക്കാ​യാ​ണ്​ ഇ​റാ​നി​ൽ​നി​ന്ന്​ രാ​ജ്യ​​ത്തേ​ക്ക്​ ക​ട​ന്ന​തെ​ന്നു​മാ​ണ്​ പാ​കി​സ്​​താ​ൻ നീ​തി​ന്യാ​യ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ ഇൗ ​വാ​ദം ത​ള്ളി​യ ഇ​ന്ത്യ, നേ​വി​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ശേ​ഷം ബി​സി​ന​സ്​ ആ​വ​ശ്യാ​ർ​ഥം ഇ​റാ​നി​ൽ ക​ഴി​ഞ്ഞ ജാ​ദ​വി​നെ പാ​ക്​ അ​ധി​കൃ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ച​ത്. ക​ശ്​​മീ​ർ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച​ക്ക്​ ത​യാ​റാ​ണെ​ന്നും ഖു​റൈ​ശി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsKalbhushan jadhav
News Summary - there is proof against Kalbhushan jadhav says pakistan-world news
Next Story