Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീ​ല​ങ്ക​യി​ൽ...

ശ്രീ​ല​ങ്ക​യി​ൽ മു​സ്​​ലിം പ്ര​ഭാ​ക​രന്​ സാധ്യത –സിരിസേന

text_fields
bookmark_border
ശ്രീ​ല​ങ്ക​യി​ൽ മു​സ്​​ലിം പ്ര​ഭാ​ക​രന്​ സാധ്യത –സിരിസേന
cancel

കൊ​ളം​ബോ: രാ​ജ്യം ശി​ഥി​ല​മാ​കാ​തി​രി​ക്കാ​ൻ എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളും ഐ​ക്യ​ത്തോ​ടെ ക​ഴി​യ​ണ​മെ​ന്ന് ​ ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ൻ​റ്​ മൈ​ത്രി​പാ​ല സി​രി​സേ​ന. അ​ല്ലാ​ത്ത​പ​ക്ഷം ഒ​രു മു​സ്​​ലിം പ്ര​ഭാ​ക​ര​ൻ ഉ​യ​ ർ​ന്നു​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സി​രി​സേ​ന മു​ന്ന​റി​യി​പ്പു ന​ൽ​കി.

ഈ​സ്​​റ്റ​ർ ദി​ന​ത്തി​ലെ ര​ക്​​ത​രൂ​ഷി​ത ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ മ​ത​നേ​താ​ക്ക​ളും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​​ന്ന​തെ​ന്ന്​ എ​ൽ.​ടി.​ടി.​ഇ​യു​ടെ കോ​ട്ട​യാ​യി​രു​ന്ന മു​ലൈ​ത്തീ​വി​ൽ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ സി​രി​സേ​ന ചൂ​ണ്ടി​ക്കാ​ട്ടി.

മു​സ്​​ലിം​പ്ര​ഭാ​ക​ര​ന്മാ​ർ​ക്ക്​ ജ​നി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​രു​ത്. അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ രാ​ജ്യം വീ​ണ്ടും യു​ദ്ധ​ത്തി​ലേ​ക്ക്​ വീ​ഴു​മെ​ന്നും സി​രി​സേ​ന പ​റ​ഞ്ഞു. ​ത​മി​ഴ്​​പു​ലി​ക​ളും ശ്രീ​ല​ങ്ക​ൻ സൈ​ന്യ​വും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന ആ​ഭ്യ​ന്ത​ര​യു​ദ്ധം 2009ലാ​ണ്​ അ​വ​സാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srilankaworld newssirisenamalayalam newsmuslim prabhakaran
News Summary - there is possibility of muslim prabhakaran in srilanka said Sirisena -world news
Next Story