ക​ശ്​​മീ​ർ: ഇ​ന്ത്യ​യു​മാ​യി യു​ദ്ധ​ത്തി​ന്​ സാ​ധ്യ​ത –ഇം​റാ​ൻ ഖാ​ൻ 

22:00 PM
15/09/2019

ഇ​സ്​​ലാ​മാ​ബാ​ദ്​: ക​ശ​മീ​ർ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക്കി​ല്ലെ​ന്നും സ്​​ഥി​തി​ഗ​തി​ക​ളി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന പ​ക്ഷം ഇ​ന്ത്യ​യു​മാ​യി പ​ര​മ്പ​രാ​ഗ​ത യു​ദ്ധ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​െൻറ മു​ന്ന​റി​യി​പ്പ്. 
അ​തു​കൊ​ണ്ടാ​ണ്​ ഞ​ങ്ങ​ൾ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യെ പോ​ലു​ള്ള അ​ന്താ​രാ​ഷ്​​ട്ര വേ​ദി​ക​ളി​ൽ വി​ഷ​യം ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി അ​വ​രാ​ണ്​ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

ഇ​ന്ത്യ​യു​മാ​യി യു​ദ്ധ​മു​ണ്ടാ​യാ​ൽ അ​ത്​ ഒ​രു ഭൂ​ഖ​ണ്ഡ​ത്തി​ൽ​മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കി​ല്ല. താ​ൻ യു​ദ്ധ​ത്തി​ന്​ എ​തി​രാ​ണ്, അ​തേ​സ​മ​യം ശു​ഭാ​പ്​​തി വി​ശ്വാ​സി​യു​മാ​ണ്. പ​ര​മ്പ​രാ​ഗ​ത യു​ദ്ധ​മു​ണ്ടാ​യാ​ൽ തീ​ർ​ച്ച​യാ​യും അ​ത്​ ആ​ണ​വ പോ​രാ​ട്ട​ത്തി​ലേ​ക്ക്​ വ​ഴി​മാ​റും. പ​ര​മ്പ​രാ​ഗ​ത യു​ദ്ധ​ത്തി​ൽ പാ​കി​സ്​​താ​ൻ പ​രാ​ജ​യ​പ്പെ​ടാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.

കീ​ഴ​ട​ങ്ങു​ക, അ​ല്ലെ​ങ്കി​ൽ അ​വ​സാ​ന ശ്വാ​സം വ​രെ പോ​രാ​ടു​ക. അ​താ​ണ്​ യു​ദ്ധ​ത​ത്വം. അ​ങ്ങ​നെ വ​ന്നാ​ൽ നി​ല​നി​ൽ​പി​നാ​യി മ​ര​ണം വ​രെ പോ​രാ​ടു​ക​യെ​ന്ന ഉ​പാ​ധി​യാ​ണ്​ പാ​കി​സ്​​താ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ക​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

Loading...
COMMENTS