Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസഹോദരി പ്രധാനമന്ത്രി...

സഹോദരി പ്രധാനമന്ത്രി സ്​ഥാനത്തേക്ക്​ മത്​സരിക്കുന്നതിനെ വിമർശിച്ച്​ തായ്​​ രാജാവ്​

text_fields
bookmark_border
സഹോദരി പ്രധാനമന്ത്രി സ്​ഥാനത്തേക്ക്​ മത്​സരിക്കുന്നതിനെ വിമർശിച്ച്​ തായ്​​ രാജാവ്​
cancel

താ​യ്​​പേ​യ്​: കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി പ്ര​ധാ​ന​മ​ന്ത്രി​ സ്​​ഥാ​ന​ത്തേ​ക്ക്​ മത്​സരിക ്കാനുള്ള താ​യ്​​ല​ൻ​ഡ്​ രാ​ജ​കു​മാ​രി ഉ​ബോ​ൽ​ര​ത്​​ന രാജ്​കന്യ സിരിവധന ബർണവതിയുടെ തീരുമാനത്തെ തള്ളിപ്പറഞ ്ഞ്​ നിലവിലെ രാജാവും സഹോദരനുമായ ​മ​ഹാ​വ​ജ്ര ലോ​ം​ഗോ​ൺ. സഹോദരിയുടെ തീരുമാനം അനുചിതമാണെന്ന്​ മഹാവജ്ര ലോം ഗോൺ പ്രതികരിച്ചു. രാജ്യത്തി​​​െൻറ സംസ്​കാരത്തെ അപമാനിക്കുന്ന തീരുമാനമാണിതെന്നും കൊട്ടാരത്തിൽ നിന്ന്​ പുറ ത്തിറക്കിയ പ്രസ്​താവനയിൽ രാജാവ്​ വ്യക്​തമാക്കി.

ഉ​ബോ​ൽ​ര​ത്​​ന എഴുത്തുകുത്തുകളിൽ രാജചിഹ്​നങ്ങൾ ഉപേക് ഷിച്ചിരുന്നെങ്കിലും അവരുടെ രാജകുടുംബത്തിലെ പദവി നിലനിർത്തുകയും ചക്രി രാജകുടുംബത്തിലെ അംഗമായി സ്വയം കരുതുകയും ചെയ്​തിരുന്നുവെന്നും മ​ഹാ​വ​ജ്ര ലോ​ം​ഗോ​ൺ പറഞ്ഞു.

അ​ന്ത​രി​ച്ച ഭൂ​മി​ബോ​ൽ അ​തു​ല്യ​തേ​ജ്​ രാ​ജാ​വി​​​​െൻറ മൂ​ത്ത മ​ക​ളും ഇ​പ്പോ​ഴ​ത്തെ രാ​ജാ​വ്​ മ​ഹാ​വ​ജ്ര ലോ​ം​ഗോ​ണി​​​​െൻറ സ​ഹോ​ദ​രി​യു​മാ​ണ്​ 67കാ​രി​യാ​യ ഉ​ബോ​ൽ​ര​ത്​​ന. 1972ൽ ​യു.​എ​സ്​ പൗ​ര​​നെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ രാ​ജ​ ചിഹ്​നങ്ങൾ ഉ​പേ​ക്ഷി​ച്ച​താ​ണ്. വി​വാ​ഹ​മോ​ച​ന​ത്തി​നു ശേ​ഷം 90ക​ളി​ലാ​ണ്​ താ​യ്​​ല​ൻ​ഡി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഷി​നാ​വ​ത്ര​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ്​ ഉ​ബോ​ൽ​ര​ത്​​ന​ക്ക്. നി​ര​വ​ധി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ത​ക്​​സി​ൻ ഷി​നാ​വ​ത്ര​യു​ടെ താ​യ്​ ര​ക്ഷ ചാ​ർ​ട്ട്​ പാ​ർ​ട്ടി​യു​ടെ ബാ​ന​റി​ലാ​ണ്​ രാ​ജ​കു​മാ​രി മ​ത്സ​രി​ക്കു​ന്ന​ത്. രാജ കുടുംബാംഗങ്ങൾ രാഷ്​ട്രീയത്തിൽ നിന്ന്​ വിട്ടു നിൽക്കുക എന്ന കീഴ്​വഴക്കം തെറ്റിക്കുന്നതാണ്​ രാജകുമാരിയു​െട മത്​സരികാനുള്ള തീരുമാനം. ആ​ദ്യ​മാ​യാ​ണ്​ ഒ​രു രാ​ജ​കു​ടും​ബാം​ഗം തെ​ര​ഞ്ഞെ​ടു​പ്പ്​ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

മാർച്ച്​ 24നാണ്​ തെരഞ്ഞെടുപ്പ്​ നക്കുന്നത്​. അഞ്ചുവർഷമായി പട്ടാള ഭരണത്തിലുള്ള തായ്​ലാൻഡിന്​ ജനാധിപത്യം തിരിച്ചു പിടിക്കാനുള്ള ആദ്യ അവസരമാണ്​ ഇൗ തെരഞ്ഞെടുപ്പ്​. 2014ൽ ​സൈ​നി​ക മേ​ധാ​വി പ്ര​യു​ത്​ ചാ​ൻ ഒ​ച, യി​ങ്​​ല​ക്​ ഷി​നാ​വ​ത്ര​യെ അ​ട്ടി​മ​റി​ച്ച്​ അ​ധി​കാ​രം പി​ടി​ച്ച​തി​നു ശേ​ഷം രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്നി​ട്ടി​ല്ല. പ്ര​യു​ത്​ ചാ​ൻ പി​ന്നീ​ട്​ സ്വ​യം പ്ര​ധാ​ന​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​യു​ത്​ ചാ​ന്​ താ​യ്​ രാ​ജ​കു​മാ​രി വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandworld newsmalayalam newsThailand Princess Ubolratana MahidolThailand King Vajiralongkorn
News Summary - Thailand's king condemns bid by sister to become PM - World News
Next Story