തായ്ലൻഡിൽ സർക്കാർ രൂപവത്കരണത്തിന് ഭരണ-പ്രതിപക്ഷ പാർട്ടികൾ
text_fieldsബാങ്കോക്: തായ്ലൻഡിൽ സർക്കാർ രൂപവത്കരിക്കാൻ അവകാശവാദമുന്നയിച്ച് രാഷ്ട ്രീയപാർട്ടികൾ. സർക്കാർ രൂപവത്കരണത്തിന് മതിയായ സീറ്റുകൾ ലഭിക്കുമെന്ന് ഉറപ ്പുള്ളതായും പാർട്ടിനേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്നിരുന്നു. 500 അംഗ പാർലമെൻറിൽ 250 സീറ്റുകൾ ലഭിക്കുമെന്നാണ് 2014ൽ സൈന്യം അട്ടിമറിച്ച ജനാധിപത്യ സർക്കാറിന് നേതൃത്വം നൽകിയ ഫ്യു തായ് പാർട്ടിയുടെ അവകാശവാദം. കൂടുതൽ ചെറുകക്ഷികൾ തങ്ങൾക്കൊപ്പം ചേരാൻ തയാറായതായും പാർട്ടി നേതാക്കൾ പറഞ്ഞു.
വെള്ളിയാഴ്ച അന്തിമഫലം പുറത്തുവിടുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. നേരത്തേ പുറത്തുവന്ന പ്രാഥമിക ഫലമനുസരിച്ച് കൂടുതൽ സീറ്റുകൾ ലഭിച്ചത് ഫ്യൂ തായ് പാർട്ടിക്കാണ്.
എന്നാൽ, കൂടുതൽ വോട്ടുകൾ നേടിയത് സൈന്യത്തിെൻറ നേതൃത്വത്തിലുള്ള പലാങ് പ്രചാരത് പാർട്ടിയും.
അതിനാൽ ഇരുകക്ഷികളും സർക്കാർ രൂപവത്കരണത്തിന് അവകാശവാദമുന്നയിക്കുകയാണ്.