തായ് ഗുഹയിലെ കുട്ടികൾ; മഴഭീഷണിയിൽ രക്ഷാപ്രവർത്തനം
text_fieldsബാേങ്കാക്: തായ്ലൻഡിൽ ഗുഹയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. വ്യാഴാഴ്ച ലുവാങ് ഗുഹക്കുള്ളിലെ വെള്ളം നീക്കുകയായിരുന്നു പ്രധാന ജോലി. വ്യാഴാഴ്ച മാത്രം 12.8 കോടി ലിറ്റർ വെള്ളം പമ്പ് ചെയ്തുകളഞ്ഞു. അതോടെ മണിക്കൂറിൽ 1.5 സെ.മീ. എന്ന നിലയിലായി ജലനിരപ്പ്.അതിനാൽ രക്ഷാപ്രവർത്തകർക്ക്, ഗുഹാമുഖത്തുനിന്ന് ഉള്ളിലേക്ക് 1.5 കി.മീ. വരെ സഞ്ചരിക്കാൻ കഴിഞ്ഞു.
ഭക്ഷണവും വെള്ളവും ഗുഹയിലേക്ക് എത്തിക്കുന്നുണ്ട്. ഒരാഴ്ചക്കകം തായ്ലൻഡിെൻറ വടക്കൻ മേഖലയിൽ കാലവർഷം ശക്തമാകുമെന്നാണു കാലാവസ്ഥ പ്രവചനം. ഗുഹ സ്ഥിതിചെയ്യുന്ന ചിയാങ് റായ് പ്രവിശ്യ വടക്കൻ തായ്ലന്ഡിലാണ്.
മഴ നിലക്കണമെങ്കിൽ ഒക്ടോബർ വരെ കാത്തിരിക്കണം. ഗുഹയുടെ കവാടത്തിൽ നിലവിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. എന്നാൽ, മഴ പെയ്താൽ ജലനിരപ്പ് വർധിക്കും.
‘പട്ടായ ബീച്ച്’ എന്നറിയപ്പെടുന്ന ഇടത്തിൽ നിന്ന് 400മീറ്റർ മാറിയാണ് കുട്ടികളുള്ളത്.
സാധ്യമായ രക്ഷാമാർഗങ്ങൾ
•കുട്ടികളെയും അധ്യാപകനെയും ഡൈവിങ് പരിശീലിപ്പിക്കുക.
•ഗുഹയിൽനിന്ന് പരമാവധി വെള്ളം പമ്പു ചെയ്തു കളയുക.
•കുട്ടികളുടെ തലക്കു മുകളിലുള്ള മലയുടെ ഭാഗത്ത് അനുയോജ്യമായ വിടവ് കണ്ടെത്തുക.
•അതൊരു തുരങ്കമായി വികസിപ്പിച്ച് കുട്ടികളിലേക്കെത്തുക.
• കുട്ടികൾക്കു ഭക്ഷണവും മരുന്നും വെള്ളവും നൽകി ആരോഗ്യവാന്മാരാക്കി നിലനിർത്തുക.
അല്ലെങ്കിൽ വെള്ളം താഴുന്നതുവരെ കാത്തിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
