Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിരീടധാരണത്തിന്​...

കിരീടധാരണത്തിന്​ മുമ്പ്​ ബോഡിഗാർഡിനെ വിവാഹം കഴിച്ച്​ തായ്​ രാജാവ്​

text_fields
bookmark_border
കിരീടധാരണത്തിന്​ മുമ്പ്​ ബോഡിഗാർഡിനെ വിവാഹം കഴിച്ച്​ തായ്​ രാജാവ്​
cancel

ബാ​ങ്കോക്​: ഔദ്യോഗിക കിരീടധാരണത്തിനു മുമ്പ്​ ത​​​െൻറ വ്യക്തി സുരക്ഷ സേന ഉപാധ്യക്ഷയെ വിവാഹം കഴിച്ച് തായ് രാജാവ് മഹാ വാജിറാലോങ്‌കോങ്. ബുധനാഴ്​ചയാണ്​ മഹാ വാജിറാലോങ്‌കോങ് രാജാവി​​​െൻറ വ്യക്തി സുരക്ഷക്കായി നിയമിക്കപ്പെട്ട സേനയുടെ ഉപാധ്യക്ഷയായ ജനറൽ സുതിദ തിട്ജായെ ജീവിതസഖിയായി സ്വീകരിച്ചത്​. വിവാഹ ചടങ്ങുകൾക്ക്​ ശേഷം ഇവർക്ക് രാജ്ഞി എന്ന പദവി നൽകി രാജ്യം ആദരിച്ചതായി തായ്​ ടെലിവിഷൻ റിപ്പോർട്ട്​ ചെയ്​തു.

തായ് എയർവേയ്​സിലെ ഉദ്യോഗസ്ഥയായിരുന്ന സുതിദ തിട്ജായെ 2014 ലാണ് രാജാവ് തന്റെ വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥയായി നിയമിക്കുന്നത്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്​തിരുന്നെങ്കിലും രാജകുടുംബം വാർത്ത നിഷേധിച്ചിരുന്നു. 2016 ൽ ഇവർക്ക്​ റോയൽ തായ്​ ആർമി ജനറൽ പദവി നൽകി. 2017 ലാണ്​ രാജാവി​​​െൻറ വ്യക്തി സുരക്ഷാ സേനയുടെ ഉപാധ്യക്ഷയായി സ്ഥാനമേറ്റത്​.

66കാരനായ വാജിറാലോങ്‌കോങ്ങി​​​െൻറ നാലാം വിവാഹമാണിത്​. മറ്റ്​ ഭാര്യമാരിലായി അദ്ദേഹത്തിന്​ അഞ്ച്​ ആൺമക്കളും രണ്ട്​ പെൺമക്കളുമുണ്ട്​.

ബുമിബോൽ അദുലയാദേജ്​ രാജാവി​​​െൻറ മരണശേഷമാണ് മകൻ വാജിറാലോങ്‌കോങ് തായ്‌ലൻറി​​​െൻറ രാജാവാകാനൊരുങ്ങുന്നത്. 70 വർഷത്തെ ഭരണത്തിനു ശേഷം 2016 ൽ ലാണ്​ ബുമിബോൽ രാജാവ്​ അന്തരിച്ചത്​.

ഭരണഘടനാപ്രകാരമുള്ള രാജവാഴ്ച നിലനിൽക്കുന്ന തായ്‌ലൻഡിൽ നിയമങ്ങൾക്കനുസൃതമായാണ് ഇദ്ദേഹത്തെ രാജാവായി തിരഞ്ഞെടുത്തത്. രാജാവ്​ രാമX എന്ന പേരിലായിരിക്കും ഇദ്ദേഹം ഇനി അറിയപ്പെടുക. ശനിയാഴ്​ചയാണ്​ രാജാവ്​ രാമX​​​​െൻറ കിരീടധാരണ ചടങ്ങുകൾ തുടങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailand kingweddingworld newsbodyguardCoronation
News Summary - Thailand King Marries Bodyguard In Surprise Wedding Ahead Of Coronation- World news
Next Story