ഗുഹയിൽ കുട്ടികൾക്ക് ഒാക്സിജൻ സിലിണ്ടർ എത്തിച്ച മുങ്ങൽ വിദഗ്ധൻ ശ്വാസം കിട്ടാതെ മരിച്ചു
text_fieldsബാേങ്കാക്: തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികൾക്ക് ഒാക്സിജൻ സിലിണ്ടർ സുരക്ഷിതമായി എത്തിച്ച് സനൻ ഗുനൻ മടങ്ങി, ജീവനില്ലാതെ. പ്രാണവായു കിട്ടാതെ ഗുഹയിൽ തന്നെയായിരുന്നു ഇൗ മുങ്ങൽ വിദഗ്ധെൻറ മരണം. കുട്ടികൾക്കുവേണ്ടി ലോകം പ്രാർഥനയോടെ കാത്തിരിക്കുേമ്പാഴാണ് 38കാരനായ സനൻ ഗുനൻ ശ്വാസംകിട്ടാെത മരണത്തിന് കീഴടങ്ങിയ വാർത്ത എത്തിയത്.

മാധ്യമവാർത്ത കണ്ടാണ് തായ്ലൻഡ് നാവികസേനയിൽ നിന്ന് വിരമിച്ച മുങ്ങൽ വിദഗ്ധൻ രക്ഷപ്രവർത്തനത്തിന് വന്നത്. കുഴഞ്ഞുവീണ ഇദ്ദേഹത്തിെൻറ ജീവൻ രക്ഷിക്കാൻ സഹപ്രവർത്തകൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് സംഭവം. ഗുഹയിൽ ഒാക്സിജെൻറ അളവ് കുറഞ്ഞതാണ് സനൻ ഗുനത്തിെൻറ മരണത്തിന് കാരണം. കനത്തമഴ വരുന്നതിന് മേമ്പ കുട്ടികളെയും ഫുട്ബാൾ കോച്ചിനെയും രക്ഷപ്പെടുത്താനാണ് ഉൗർജിതമായി ശ്രമിക്കുന്നത്. ഗുഹയിൽ ഒാക്സിജൻ അളവ് കുറഞ്ഞ് മുങ്ങൽ വിദഗ്ധൻ തന്നെ ശ്വാസംകിട്ടാതെ മരിച്ചതോടെ കുട്ടികളുടെ സുരക്ഷിതത്വത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ഗുഹയിലെ അവസ്ഥ വളരെ ദുഷ്കരമാണെന്ന് തായ്ലൻഡ് നാവികസേന കമാൻഡർ അഡ്മിറൽ അപകോൺ യുക്കോങ്ക്വാവ് പറഞ്ഞു. കുട്ടികളെ രക്ഷപ്പെടുത്താനും അവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനും നിരവധി പേരാണ് ഗുഹയിലേക്ക് പോകുന്നത്. 11നും 16നും ഇടയിൽ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്ബാൾ കോച്ചുമാണ് ജൂൺ 23ന് ഗുഹയിൽ കുടുങ്ങിയത്.

ഗുഹ ഇടുങ്ങിയത്
നല്ല ആരോഗ്യമുണ്ടെങ്കിലേ ഇവരെ ഗുഹക്കു വെളിയിലെത്തിക്കാനാവൂ. അതിന് നാലു മാസമെടുക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. കാരണം ഗുഹയിലെ വഴി ഇടുങ്ങിയതാണ്; ചളി നിറഞ്ഞതും. മാത്രമല്ല, ഗുഹക്കുള്ളിലെ വെള്ളത്തിെൻറ നില ഉയരുന്നതും ആശങ്കയുളവാക്കുന്നു.
രക്ഷാപ്രവർത്തനം; പ്രധാനതടസ്സങ്ങൾ
ഇത്രയും ദുർഘടം പിടിച്ച വഴിയിലൂടെ രക്ഷാപ്രവർത്തകർ അവിടെയെത്തിയെങ്കിൽ പിന്നെ എന്തുകൊണ്ട് കുട്ടികളെ പുറത്തുകൊണ്ടുവന്നുകൂടാ? സംശയമുയരുന്നത് സ്വാഭാവികം. അങ്ങനെയൊരു സാധ്യത തെളിയുന്നില്ല. കാരണം ഏറെ പരിചയം സിദ്ധിച്ച മുങ്ങൽ വിദഗ്ധരാണ് പ്രളയക്കെട്ടുകൾ താണ്ടി ഗുഹയിലെത്തിയത്. അവർ നീന്തലുൾപ്പെടെ എല്ലാ രക്ഷാമാർഗങ്ങളും പയറ്റിത്തെളിഞ്ഞവരാണ്.
കുട്ടികൾക്ക് നീന്തൽ അറിയില്ല എന്നതാണ് ഇപ്പോൾ രക്ഷാദൗത്യത്തിന് പ്രധാന വെല്ലുവിളിയായത്. മാത്രമല്ല, ഇനി അത് പഠിച്ചെടുത്താലും വെള്ളം കയറിക്കിടക്കുന്ന ഇടുങ്ങിയ വഴികളിലൂടെ അവരെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നത് ഏറെ അപകടകരമാണ്. കാരണം ഇത്തരം വഴികളിലൂടെ തനിച്ചു മാത്രമേ അവർക്ക് നീന്താൻ കഴിയൂ.
അതിനാൽ അവർ ഇപ്പോൾ കഴിയുന്നിടത്തുതന്നെ ആവശ്യമായ ഭക്ഷണവും മറ്റുമെത്തിക്കുക എന്നതാണ് യു.എസ് നാഷനല് കേവ് റെസ്ക്യൂ കമീഷൻ അംഗം അന്മർ മിർസ വ്യക്തമാക്കുന്നത്. ജലനിരപ്പ് താഴുന്നതുവരെ ഇത് തുടരാമെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം. അങ്ങനെയാണ് കുട്ടികൾ മാസങ്ങളോളം ഗുഹയിൽ കഴിയേണ്ട സ്ഥിതിവരുന്നത്.
എന്നാൽ, കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അത് വലിയ തിരിച്ചടിയാകും. അങ്ങനെവന്നാൽ, കരുതിയതിലും കൂടുതൽ കാലമെടുക്കും സംഘം പുറത്തെത്താൻ. അപ്പോൾ അടുത്ത വഴി എന്തെന്ന് ആലോചിക്കേണ്ടിവരും. വെള്ളം മുഴുവൻ വലിച്ചെടുക്കുന്ന പാറക്കൂട്ടമാണ് (പോറസ് റോക്ക്-ഒരു തരം സ്പോഞ്ച് പോലുള്ള പാറ) ഗുഹക്കുള്ളിലുള്ളത്. ഇതും തിരിച്ചടിയാണ്.
ബദൽ പാത സാധ്യമോ
മലയുടെ മറ്റൊരു വശം വഴി ഗുഹയിലേക്ക് എത്താനാകുമോ എന്നും അധികൃതർ പരിശോധിക്കുന്നു. എത്രനാൾ കുട്ടികള്ക്ക് ഗുഹയിൽ തങ്ങേണ്ടിവരുമെന്ന് വ്യക്തമല്ലാത്തതിനാൽ രക്ഷാപ്രവർത്തകർ ഒരു ഫോൺകൂടി അതിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. മാതാപിതാക്കൾക്ക് ഇതുവഴി കുട്ടികളുമായി സംസാരിക്കാനാകും. ചൊവ്വാഴ്ച ഇൗ ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ട് നാവിക മുങ്ങൽ വിദഗ്ധർ കുട്ടികൾക്കൊപ്പമുണ്ടാകുമെന്നാണ് സൂചന. ഗുഹക്കു പുറത്ത് മെഡിക്കൽ സംഘത്തെ നിർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
