തായ്ലൻഡിലെ രാജസമ്പത്ത് ഇനി രാജാവിന് സ്വന്തം
text_fieldsബാേങ്കാക്: തായ്ലൻഡിലെ രാജകുടുംബത്തിെൻറ ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന സമ്പത്ത് ഇനി മുതൽ രാജാവായ മഹാ വജ്രലോംഗോൺ രാജാവിന്. രാജഭരണത്തിെൻറ സാമ്പത്തിക വിഭാഗമായ ക്രൗൺ പ്രോപ്പർട്ടി ബ്യൂറോയുടെ (സി.പി.ബി) വെബ്സൈറ്റിലൂടെയുള്ള തീയതി രേഖപ്പെടുത്താത്ത അറിയിപ്പിൽ കൊട്ടാരത്തിെൻറ സ്വത്തുക്കളുടെ അവകാശം കഴിഞ്ഞവർഷം പാസാക്കിയ നിയമത്തിെൻറ അടിസ്ഥാനത്തിൽ രാജാവിന് കൈമാറുന്നതായാണ് അറിയിച്ചത്. നേരത്തെ, സി.പി.ബിയുടെ കീഴിൽ നികുതിയിൽനിന്നും തീരുവകളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന ഇൗ സ്വത്തുക്കൾ ഇനി രാജ്യത്തെ സാധാരണ പൗരനിൽനിന്നും ഇൗടാക്കുന്ന നികുതി-തീരുവകൾക്ക് വിധേയമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. 2016ൽ തെൻറ പിതാവായ ഭൂമിബേൽ അതുല്യതേജിെൻറ നിര്യാണത്തെ തുടർന്നാണ് വജ്രലോംഗോൺ അധികാരമേറ്റത്. ഇതോടെ, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പാരമ്പര്യ സ്വത്തുക്കളുടെ അവകാശം കൈയാളുന്ന ഒരാളായി രാജാവ് മാറി.
രാജകുടുംബം അവരുടെ സ്വത്തിെൻറ മൂല്യം പുറത്ത് വിട്ടിട്ടില്ലെങ്കിലും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയാൽ ഏതാണ്ട് 3000-6000 കോടി ഡോളറിന് ഇടയിൽവരുെമന്നാണ് കരുതുന്നത്. സ്വത്തുക്കളുടെയും വിവിധ കമ്പനികളിലെ നിക്ഷേപങ്ങളുടെ വ്യവഹാരവും സി.പി.ബിയാണ് നടത്തുന്നത്. കഴിഞ്ഞവർഷം തായ്ലൻഡിലെ പട്ടാള ഭരണകൂടം 69 വർഷത്തെ റോയൽ സ്വത്തവകാശ നിയമം ഭേദഗതി ചെയ്ത് സി.പി.ബിയുടെ നിയന്ത്രണം രാജാവിന് കൈമാറിയിരുന്നു. പിതാവിെൻറ ഭരണകാലത്ത് കൊട്ടാരഭരണം കൈയാളിയിരുന്ന മാനേജർമാരിൽനിന്നും നിയന്ത്രണം ഏറ്റെടുക്കുന്നതിെൻറ ഭാഗമായി നടപ്പാക്കിയ നടപടികളിൽ ഒന്നായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
