തായ് ഗുഹയിൽ നിന്ന് കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പ് ചോദിച്ച് കോച്ചിെൻറ കുറിപ്പ്
text_fieldsമെസായി: തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെയും ഫുട്ബോൾ കോച്ചിെനയും രക്ഷിക്കാനുള്ള ശ്രമങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ കോച്ച് കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പു ചോദിച്ചുെകാണ്ട് എഴുതിയ കുറിപ്പ് നാവിക ഉദ്യോഗസ്ഥർ പുറത്തു വിട്ടു.
എക്കപോൾ ചന്ദോങ് എന്ന 25 കാരൻ ഫുട്പബാൾ കോച്ചാണ് സംഘത്തിെല മുതിർന്ന അംഗം. 11 മുതൽ 16 വെര പ്രായമുള്ള കുട്ടികളാണ് സംഘത്തിലെ മറ്റ് 12 പേർ. കഴിഞ്ഞ ദിവസം കോച്ച് രക്ഷാ പ്രവർത്തകരുെട കൈവശം കൊടുത്തയച്ച കുറിപ്പിലാണ് മാപ്പപേക്ഷയുള്ളത്. ഇന്നാണ് തായ് േനവി അത് ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചത്.
‘‘എല്ലാ രക്ഷിതാക്കളും അറിയാൻ, കുട്ടിളെല്ലാവരും നിലവിൽ സുരക്ഷിതരാണ്. കുട്ടികളെ നന്നായി സംരക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. എല്ലാവരും നൽകുന്ന ധാർമിക പിന്തുണക്ക് നന്ദി. കുട്ടികളുെട രക്ഷിതാക്കളോട് മാപ്പു ചോദിക്കുന്നു. മുത്തശ്ശിയും ആൻറിയും വിഷമിക്കരുത്. ഞാനിവിെടയുണ്ട്.’’ - കുറിപ്പിൽ പറയുന്നു.

കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ കോച്ചിെന അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. തെൻറ ഭക്ഷണം കുട്ടികൾക്ക് പങ്കുവെച്ച് െകാടുക്കുകയും ഒമ്പതു ദിവസത്തോളം കുട്ടികൾക്ക് ആ ഇരുട്ടിൽ തുണയാവുകയും ചെയ്ത കോച്ചിനെ പലരും അഭിനന്ദിച്ചു. എന്നാൽ, മഴക്കാലത്ത് കുട്ടിെള ഗുഹയിലേക്ക് െകാണ്ടുപോയതിന് മറ്റു പലരും വിമർശിക്കുകയും ചെയ്തു.
അതേസമയം, സംഘത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഉൗർജിതമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഗുഹയിൽ ഒാക്സിജൻ എത്തിക്കാനുള്ള ശ്രമത്തിനിെട രക്ഷാ പ്രവർത്തകരിെലാരാൾ ശ്വാസം കിട്ടാതെ മരിച്ചത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഗുഹയില ഒാക്സിജെൻറ അളവ് കുറയാനുള്ള സാധ്യതയും അതിശക്തമായ മഴക്കുള്ള സാധ്യതയും രക്ഷാ പ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. ഗുഹയിെല വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ മഴ പെയ്യുന്നതു മൂലം ജലനിലരപ്പ് വീണ്ടും ഉയരുന്നതും ആശങ്കക്കിടവെക്കുന്നു. എത്രയും പെെട്ടന്ന് കുട്ടികളെ രക്ഷിക്കുന്നതിനു വേണ്ട ശ്രമങ്ങളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
