തായ്ലാന്റ്: ഗുഹയിലുള്ള കുട്ടികളെ നാലു ദിവസത്തിനുള്ളിൽ പുറത്തെത്തിക്കാൻ നീക്കം
text_fieldsബാേങ്കാക്ക്: തായ്ലാൻറിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ നാലു ദിവസത്തിനുള്ളിൽ പുറത്തെത്തിക്കാൻ തായ് അധികൃതരുെട ശ്രമം. നേരത്തെ, നാലു മാസത്തിനു ശേഷം മാത്രമേ കുട്ടികളെ പുറത്തെത്തിക്കാനാകൂവെന്നായിരുന്നു തായ് സേന അറിയച്ചത്. മഴ ശക്തമായതിനാലാണ് നാലു മാസം വരെ കുട്ടികൾ ഗുഹയിൽ തന്നെ കഴിയേണ്ടി വരുമെന്ന് അധികൃതർ കണക്കുകൂട്ടിയത്. എന്നാൽ, മഴ അതിശക്തമാവുമെന്ന പ്രവചനവും ഗുഹക്കുള്ളിൽ വിഷവായു നിറയുന്നതും കുട്ടികളുടെ ജീവന് ഭീഷണി ഉയർത്തിയിരിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് നാലു ദിവസത്തിനകം കുട്ടികളെ പുറത്തെത്തിക്കാനുള്ള നീക്കം അധികൃതർ ഊർജിതമാക്കുന്നത്.

ഗുഹയിെല വെള്ളം പമ്പു ചെയ്ത് ഒഴിവാക്കുന്ന നടപടി വിജയകരമായി പുരോഗമിക്കുന്നുണ്ട്. നിലവിൽ മഴ െപയ്യുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, വരും ദിവസങ്ങൾ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെ വന്നാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമാകും. അതിനാൽ വരുന്ന മൂന്ന്, നാല് ദിവസങ്ങളാണ് കുട്ടികളെ രക്ഷിക്കുന്നതിന് ഏറ്റവും യോജിച്ച സമയമെന്ന് ചിയാങ് റായ് പ്രവിശ്യാ ഗവർണർ നരോങ്സാക് ഒസറ്റനകോൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒാക്സിജൻ സാന്നിധ്യം 15 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ആരോഗ്യകരമായ അന്തരീക്ഷത്തിന് 21 ശതമാനമെങ്കിലും ഒാക്സിജൻ ആവശ്യമാണ്. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകൻ മരിച്ചതും ഒാക്സിജെൻറ അഭാവം മൂലമായിരുന്നു. 12 ശതമാനത്തിലും താഴേക്ക് ഒാക്സിജൻ നില താഴ്ന്നാൽ അത് കുട്ടികളുടെ തലച്ചോറിെന തന്നെ ബാധിക്കുമെന്ന് ഗവർണർ മുന്നയിപ്പ് നൽകി.

ഗുഹക്കുള്ളിൽ കാർബൺ മോണോക്സൈഡിെൻറ അളവ് വർധിക്കുന്നതാണ് മറ്റൊരു പ്രശ്നം. നൂറുകണക്കിന് രക്ഷാപ്രവർത്തകർ ഗുഹക്കുള്ളിൽ പ്രവർത്തിക്കുന്നതിനാൽ അവർ പുറത്തു വിടുന്ന കാർബൺ മോണോക്സൈഡ് എന്ന വിഷവായു കുട്ടികളുടെ രക്തത്തെയും മലിനീകരിക്കും. ഗുഹക്കുള്ളിൽ ജലനിരപ്പ് വർധിക്കുന്നതാണ് മറ്റൊരു പ്രശ്നം. നിലവിൽ തന്നെ ഇവർ 10 ചതുരശ്ര മീറ്ററിനുള്ളിലാണ് നിൽക്കുന്നത്. വെള്ളം അവരുെട അടുത്തെത്താൻ അധികസമയം വേണ്ടെന്നാണ് റിപ്പോർട്ടുകൾ.

ജലനിരപ്പ് കുറക്കാൻ വേണ്ട നടപടികൾ ഉൗർജിതമായി നടക്കുന്നുണ്ട്. മഴ പെയ്യുന്നതിനനുസരിച്ചായിരിക്കും കുട്ടികളെ പുറത്തെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. കുട്ടികളെ രക്ഷപ്പെടുത്താൻ ഏറ്റവും നല്ലത് ഗുഹയിൽ ഒട്ടും വെള്ളമില്ലാത്ത അവസ്ഥയാണ്. എന്നാൽ, അതിന് ഡിസംബർ-ജനുവരി വരെ കാത്തിരിക്കേണ്ടി വരും. അതിനാൽ അത് വേണ്ടെന്ന് വെച്ച് ജലനിരപ്പ് കുറഞ്ഞ സമയത്ത് അവരെ പുറത്തുകൊണ്ടു വരിക എന്നതാണ് സ്വീകാര്യെമന്ന് ഗവർണർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
