തായ് ഗുഹയിലെ കുട്ടികൾ ആരോഗ്യവാന്മാർ
text_fieldsബാങ്കോക്: തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളും അവരുടെ ഫുട്ബാൾ കോച്ചും ആരോഗ്യത്തോടെ ഇരിക്കുന്നതായി വ്യക്തമാക്കുന്ന പുതിയ വിഡിയോ പുറത്ത്. ചിരിച്ചുകൊണ്ട് തങ്ങളെ ഒാരോന്നായി പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വിഡിയോയിൽ 11 പേരെയാണ് കാണിക്കുന്നത്.
കൂടുതൽ കുട്ടികളും സുരക്ഷിത ബ്ലാങ്കറ്റ് കവചം ധരിച്ചിട്ടുണ്ട്. ഒരു മിനിറ്റുള്ള വിഡിയോ ക്ലിപ്പിൽ കുട്ടികളെല്ലാവരും സന്തോഷവാന്മാരാണെന്ന് വ്യക്തമാണ്.ഒമ്പതു ദിവസം ഗുഹയിൽ കുടുങ്ങിപ്പോയ ഇവരെ തിങ്കളാഴ്ചയാണ് ബ്രിട്ടനിലെ നീന്തൽ വിദഗ്ധർ കണ്ടെത്തിയത്. അപ്പോൾ ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച് അവശരായിരുന്നു സംഘം. കണ്ടെത്തിയ ഉടൻതന്നെ രക്ഷാപ്രവർത്തകർ ഭക്ഷണവും വെള്ളവും നൽകുകയായിരുന്നു. പിന്നാലെ ഒരു ഡോക്ടറും നഴ്സുമുൾപ്പെടെ ഏഴ് തായ് നേവി സംഘം കുട്ടികൾക്കടുത്ത് എത്തി.

ഗുഹ ഇടുങ്ങിയത്
നല്ല ആരോഗ്യമുണ്ടെങ്കിലേ ഇവരെ ഗുഹക്കു വെളിയിലെത്തിക്കാനാവൂ. അതിന് നാലു മാസമെടുക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. കാരണം ഗുഹയിലെ വഴി ഇടുങ്ങിയതാണ്; ചളി നിറഞ്ഞതും. മാത്രമല്ല, ഗുഹക്കുള്ളിലെ വെള്ളത്തിെൻറ നില ഉയരുന്നതും ആശങ്കയുളവാക്കുന്നു.
രക്ഷാപ്രവർത്തനം; പ്രധാനതടസ്സങ്ങൾ
ഇത്രയും ദുർഘടം പിടിച്ച വഴിയിലൂടെ രക്ഷാപ്രവർത്തകർ അവിടെയെത്തിയെങ്കിൽ പിന്നെ എന്തുകൊണ്ട് കുട്ടികളെ പുറത്തുകൊണ്ടുവന്നുകൂടാ? സംശയമുയരുന്നത് സ്വാഭാവികം. അങ്ങനെയൊരു സാധ്യത തെളിയുന്നില്ല. കാരണം ഏറെ പരിചയം സിദ്ധിച്ച മുങ്ങൽ വിദഗ്ധരാണ് പ്രളയക്കെട്ടുകൾ താണ്ടി ഗുഹയിലെത്തിയത്. അവർ നീന്തലുൾപ്പെടെ എല്ലാ രക്ഷാമാർഗങ്ങളും പയറ്റിത്തെളിഞ്ഞവരാണ്.
കുട്ടികൾക്ക് നീന്തൽ അറിയില്ല എന്നതാണ് ഇപ്പോൾ രക്ഷാദൗത്യത്തിന് പ്രധാന വെല്ലുവിളിയായത്. മാത്രമല്ല, ഇനി അത് പഠിച്ചെടുത്താലും വെള്ളം കയറിക്കിടക്കുന്ന ഇടുങ്ങിയ വഴികളിലൂടെ അവരെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നത് ഏറെ അപകടകരമാണ്. കാരണം ഇത്തരം വഴികളിലൂടെ തനിച്ചു മാത്രമേ അവർക്ക് നീന്താൻ കഴിയൂ.
അതിനാൽ അവർ ഇപ്പോൾ കഴിയുന്നിടത്തുതന്നെ ആവശ്യമായ ഭക്ഷണവും മറ്റുമെത്തിക്കുക എന്നതാണ് യു.എസ് നാഷനല് കേവ് റെസ്ക്യൂ കമീഷൻ അംഗം അന്മർ മിർസ വ്യക്തമാക്കുന്നത്. ജലനിരപ്പ് താഴുന്നതുവരെ ഇത് തുടരാമെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം. അങ്ങനെയാണ് കുട്ടികൾ മാസങ്ങളോളം ഗുഹയിൽ കഴിയേണ്ട സ്ഥിതിവരുന്നത്.
എന്നാൽ, കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അത് വലിയ തിരിച്ചടിയാകും. അങ്ങനെവന്നാൽ, കരുതിയതിലും കൂടുതൽ കാലമെടുക്കും സംഘം പുറത്തെത്താൻ. അപ്പോൾ അടുത്ത വഴി എന്തെന്ന് ആലോചിക്കേണ്ടിവരും. വെള്ളം മുഴുവൻ വലിച്ചെടുക്കുന്ന പാറക്കൂട്ടമാണ് (പോറസ് റോക്ക്-ഒരു തരം സ്പോഞ്ച് പോലുള്ള പാറ) ഗുഹക്കുള്ളിലുള്ളത്. ഇതും തിരിച്ചടിയാണ്.
ബദൽ പാത സാധ്യമോ
മലയുടെ മറ്റൊരു വശം വഴി ഗുഹയിലേക്ക് എത്താനാകുമോ എന്നും അധികൃതർ പരിശോധിക്കുന്നു. എത്രനാൾ കുട്ടികള്ക്ക് ഗുഹയിൽ തങ്ങേണ്ടിവരുമെന്ന് വ്യക്തമല്ലാത്തതിനാൽ രക്ഷാപ്രവർത്തകർ ഒരു ഫോൺകൂടി അതിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. മാതാപിതാക്കൾക്ക് ഇതുവഴി കുട്ടികളുമായി സംസാരിക്കാനാകും. ചൊവ്വാഴ്ച ഇൗ ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ട് നാവിക മുങ്ങൽ വിദഗ്ധർ കുട്ടികൾക്കൊപ്പമുണ്ടാകുമെന്നാണ് സൂചന. ഗുഹക്കു പുറത്ത് മെഡിക്കൽ സംഘത്തെ നിർത്തിയിട്ടുണ്ട്.
മകെൻറ ജന്മദിനം ആഘോഷിക്കാൻ അവർ കാത്തിരിക്കുന്നു

ബാേങ്കാക്: തായ് ഗുഹയിൽ കുടുങ്ങിപ്പോയ ഫീരഫാത് സൊമ്പീങ്കായ്യുടെ കുടുംബം കാത്തിരിക്കുകയാണ്; അവെൻറ ജന്മദിനം ആഘോഷിക്കാൻ വാങ്ങിവെച്ച കേക്കുമായി. ജൂൺ 23ന് 16 വയസ്സ് തികഞ്ഞ അന്നാണ് അവൻ ഗുഹയിൽ കുടുങ്ങിയത്.
കുടുംബം ഇൗ വിവരങ്ങളൊന്നുമറിയാതെ അവെൻറ സൃഹൃത്തുക്കൾക്കു നൽകാൻ സ്വാദിഷ്ടമായ ഭക്ഷണം തായാറാക്കുന്ന തിരക്കിലായിരുന്നു.അന്ന് വാങ്ങിവെച്ച കേക്കാണ് ഇപ്പോഴും ഫ്രിഡ്ജിലിരിക്കുന്നത്.
വീട്ടിൽ അതിഥികൾ എത്തിത്തുടങ്ങിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അവനും സംഘവും മടങ്ങിയെത്താത്തതിൽ അൽപം ആശങ്ക തോന്നി അവർക്ക്. അപ്പോഴേക്കും ടെലിവിഷനിലൂടെ വിവരമെത്തി. പിന്നീടങ്ങോട്ട് പ്രാർഥനയുടെ നിമിഷങ്ങളായിരുന്നു അവർക്ക്. ഒപ്പം മറ്റു കുട്ടികളുടെ കുടുംബവും ചേർന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുേമ്പാൾ ഗുഹക്കു പുറത്ത് ടെൻറ് െകട്ടി താമസിക്കുകയായിരുന്നു ആ കുട്ടികളുടെ കുടുംബാംഗങ്ങൾ.
ഫുട്ബാൾ പരിശീലനത്തിനു ശേഷം അവനും കൂട്ടുകാർക്കും ഗുഹയിൽ കയറാൻ തോന്നിയ നിമിഷങ്ങളെ പഴിക്കുകയാണിപ്പോഴവർ. ഒരു വർഷം മുമ്പാണ് കുട്ടി ഫുട്ബാൾ ടീമിൽ ചേർന്നത്. തിരിച്ചുവരാൻ മാസങ്ങളെടുക്കുമെങ്കിലും ആ സംഘത്തിലെ എല്ലാവരെയും ജീവനോടെ തിരിച്ചുതന്നതിന് നന്ദി പറയുകയാണ് വീട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
