ആ 12 പേർ ജീവനോടെയുണ്ടോ?
text_fieldsബാേങ്കാക്: തായ്ലൻഡിൽ ഗുഹയിലകപ്പെട്ട ഫുട്ബോൾ താരങ്ങളെയും പരിശീലകനെയും കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഉൗർജിതമായി പുരോഗമിക്കുന്നു. തായ് നാവികസേനയുടെ മുങ്ങൽവിദഗ്ധർ ഉത്തര തായ്ലൻഡിലെ ലുവാങ് ഗുഹയുടെ കിലോമീറ്ററുകളോളം ഉള്ളിലേക്ക് കടന്നിരിക്കുകയാണ്.
കൗമാരക്കാരായ കുട്ടികളുമായും കോച്ചുമായും ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. മഴ കുറഞ്ഞത് രക്ഷാപ്രവർത്തകർക്ക് ആശ്വാസമായി. സംഭവസ്ഥലത്തെത്തിയ യു.എസ് മുങ്ങൽവിദഗ്ധർ കുട്ടികൾ ഉണ്ടെന്ന് കരുതുന്ന സ്ഥലത്തിന് മൂന്നു കി.മീറ്റർ മാത്രം അകലെ എത്തിയിരുന്നതായി ചിയാങ് റായ് ഗവർണർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തകർ ഇതിനടുത്തെത്തിയെങ്കിലും കനത്ത മഴെയത്തുടർന്ന് പിൻവാങ്ങുകയായിരുന്നു. ഇക്കുറി ഒാക്സിജൻ സിലിണ്ടറുകളുമായി നീങ്ങുന്നതിനാൽ തന്നെ ഏറെ സമയം ഉള്ളിലേക്ക് പോകാൻ സാധിക്കും. ചളി നിറഞ്ഞ ഗുഹയിൽ വെളിച്ചം നന്നേ കുറവായതിനാൽ ഏറെനേരം പിടിച്ചുനിൽക്കാൻ പ്രയാസമാണ്.
പമ്പുകൾ ഉപയോഗിച്ച് ഗുഹക്കകത്തെ വെള്ളം നീക്കംചെയ്യുന്നുണ്ട്.ഗുഹക്കകത്ത് ഭക്ഷണവും വെളിച്ചവും ലഭ്യമല്ലെങ്കിലും പാറകൾക്കിടയിലൂെട ഉൗർന്നിറങ്ങുന്ന ശുദ്ധജലം ഉപയോഗിച്ച് കുട്ടികൾക്ക് ദാഹമകറ്റാം. എന്നാൽ സമീപത്തെ പാടങ്ങളിൽനിന്ന് രാസവസ്തുക്കൾ ഉൾെപ്പടെ ഒഴുകിയെത്തുന്നതിനാൽ ഇത് കുടിക്കുന്നത് അപകടമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കളിക്കാരായതുകൊണ്ട് ആരോഗ്യവാന്മാരായ കുട്ടികൾക്ക് ഒരുമാസംവരെ ഭക്ഷണമില്ലാതെയും പിടിച്ചുനിൽക്കാനാകുമെന്നാണ് പ്രതീക്ഷ.
ഒരാഴ്ച മുമ്പ് പരിശീലനം കഴിഞ്ഞ് മടങ്ങെവ മഴയിൽനിന്ന് രക്ഷപ്പെടാനായി ഗുഹയിൽ കയറിയ ഇവർ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഗുഹക്കുള്ളിലേക്ക് ഒലിച്ചു പോയതാണെന്നാണ് കരുതപ്പെടുന്നത്. ഒരാഴ്ചയായി തുടരുന്ന രക്ഷാപ്രവർത്തനത്തിനിടയിൽ കുട്ടികളുടെയും കോച്ചിെൻറയും രക്ഷക്കായി ലോകമൊന്നടങ്കം പ്രാർഥനയിലാണ്. 1000ത്തിനടുത്തുവരുന്ന തായ് നാവികസേന വിദഗ്ധർക്കൊപ്പം യു.എസ്, ആസ്ട്രേലിയ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളും ഒാപറേഷനുവേണ്ടി സഹകരിക്കുന്നുണ്ട്. കുട്ടികളെ കണ്ടെത്തിയാൽ അടിയന്തര ചികിത്സ സൗകര്യം നൽകാൻ സജ്ജമായി മെഡിക്കൽ സംഘം പുറത്തുണ്ട്. 10 കി.മീറ്ററിലേറെവരുന്ന ഗുഹയിലേക്ക് മേറ്റതെങ്കിലും പ്രവേശനമാർഗമുണ്ടോ എന്ന് മറ്റൊരു സംഘം തിരയുന്നുണ്ട്. ഇടക്ക് മല തുരന്ന് ഉള്ളിലേക്ക് ഇറങ്ങാനുള്ള ശ്രമം വിജയിച്ചു.
ഗുഹയുടെ ചളിനിറഞ്ഞ അറയിലേക്കാണ് ഈ തുരങ്കം ചെന്നെത്തിയത്. ഇതിലൂടെ ഭക്ഷണം, വെള്ളം, ടോർച്ച് എന്നിവ ഗുഹയ്ക്കുള്ളിലേക്ക് ഇറക്കി. കുട്ടികൾ ജീവനോടെയുണ്ടെന്നാണ് രക്ഷാപ്രവർത്തകരുടെ കണക്കുകൂട്ടൽ. മുമ്പും ഗുഹക്കുള്ളിൽ പോയിട്ടുള്ള അവർ വിശാലമായ സ്ഥലത്തേക്ക് മാറിയിട്ടുണ്ടെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
