ഗുഹയിൽ കുടുങ്ങിയ കുട്ടികൾക്ക് രാജകീയ വിരുന്ന്
text_fieldsബാേങ്കാക്: ഗുഹയിൽനിന്ന് അതിസാഹസികമായി രക്ഷപ്പെട്ട തായ്ലൻഡിലെ കുട്ടികൾക്ക് തലസ്ഥാന നഗരിയിൽ രാജകീയ വിരുന്നൊരുക്കുന്നു. സർക്കാർ സ്പോൺസർ ചെയ്യുന്ന പരിപാടിക്ക് തലസ്ഥാന നഗരിയായ ബാേങ്കാക്കിൽ വിവിധ കലാപരിപാടികളോടെ ശ്രദ്ധേയമാകും. രക്ഷപ്പെട്ട ഫുട്ബാൾ ടീമിലെ 12 കുട്ടികളും കോച്ചും നഗരത്തിെൻറ ആദരം ഏറ്റുവാങ്ങുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
ഇവരോടൊപ്പം രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ട ആളുകളെയും ആദരിക്കുന്നുണ്ട്. നഗരത്തിലെ പുരാതനമായ റോയൽ പ്ലാസയിലാണ് പരിപാടി. ജൂൺ 23നാണ് അണ്ടർ 16 ഫുട്ബാൾ ടീമിലെ 12 പേരും ഫുട്ബാൾ കോച്ചും താങ് ലവോങ് നോം നോൺ ഗുഹയിൽ കുടുങ്ങിയത്. അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച സംഭവത്തിൽ ദിവസങ്ങൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടികളെ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
