പാകിസ്​താനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം; ഒരു മരണം

19:36 PM
11/05/2019
Pearl-Continent.jpg

കറാച്ചി: പാകിസ്​താനിലെ ബലൂചിസ്​താൻ പ്രവിശ്യയി​െല തുറമുഖനഗരമായ ഗ്വാദറിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരരുടെ വെടിവെപ്പ്​. ശനിയാഴ്​ച വൈകീട്ട്​ 4.50നാണ്​ മൂന്നംഗസംഘം​ പീൽ കോൻഡിന​െൻറൽ ഹോട്ടലിൽ ആക്രമണം നടത്തിയത്​.

ഭീകരർ പ്രവേശിക്കുന്നത്​ തടയാൻ ശ്രമിച്ച ഹോട്ടലിലെ സുരക്ഷ ഗാർഡ്​ കൊല്ലപ്പെട്ടു. ഹോട്ടലിൽനിന്ന്​ ഭൂരിഭാഗം താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ടെന്നും ഭീകരരും സുരക്ഷ​ േസനയുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും ഗ്വാദർ പൊലീസ്​ ​സ്​റ്റേഷൻ ഹൗസ്​ ഓഫിസർ അസ്​ലം ബംഗുൽസായ്​ പറഞ്ഞു. 

Loading...
COMMENTS