അബൂദബിയിൽ ക്ഷേത്രത്തിന്​ ശിലയിട്ടു 

23:59 PM
20/04/2019
temple in abu dhabi
ക്ഷേ​ത്ര​ത്തി​െൻറ ശി​ലാ​ന്യാ​സ ച​ട​ങ്ങ്

അ​ബൂ​ദ​ബി: ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ഭ​ക്​​ത​രെ സാ​ക്ഷി​യാ​ക്കി അ​ബൂ​ദ​ബി​യി​ലെ പ്ര​ഥ​മ ക്ഷേ​ത്ര​ത്തി​ന്​ ശി​ല​യി​ട്ടു. ‘ലോ​ക മൈ​ത്രി​ക്ക്​ ഒ​രു ആ​ത്​​മീ​യ മ​രു​പ്പ​ച്ച’ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​​െൻറ ശി​ലാ​ന്യാ​സ ച​ട​ങ്ങി​ൽ യു.​എ.​ഇ​ക്ക്​ പു​റ​മെ ഇ​ന്ത്യ, യു.​എ​സ്, യു.​കെ, ആ​ഫ്രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 2500ലേ​റെ പേ​ർ പ​െ​ങ്ക​ടു​ത്തു.

ക്ഷേ​ത്ര​നി​ർ​മാ​ണ സ്​​ഥ​ല​ത്ത്​ ഒ​രു​ക്കി​യ ത​മ്പി​ൽ സം​സ്​​കൃ​ത ശ്ലോ​ക​ങ്ങ​ളും ഭ​ജ​ന​ക​ളും ശി​ലാ​ന്യാ​സ മ​ഹാ​പൂ​ജ​യും ഭ​ക്​​തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കി. ക്ഷേ​ത്ര​ത്തി​​െൻറ നി​ർ​മാ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ശി​ല​ക​ൾ വി​ശു​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​നും സ​മാ​ധാ​ന​ത്തി​നും ​െഎ​ക്യ​ത്തി​നും വേ​ണ്ടി​യു​ള്ള മ​ന്ത്ര​ങ്ങ​ളാ​ണ്​ ശി​ലാ​ന്യാ​സ ​ച​ട​ങ്ങി​ൽ ഉ​രു​വി​ട്ട​ത്. യു.​എ.​ഇ​യി​ലെ ഏ​ഴ്​ എ​മി​റേ​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഏ​ഴ്​ ഗോ​പു​ര​ങ്ങ​ളോ​ട്​ കൂ​ടി​യാ​ണ്​ ദേ​വാ​ല​യം നി​ർ​മി​ക്കു​ന്ന​ത്. 13.5 ഏ​ക്ക​റാ​ണ്​ ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.  അ​ടു​ത്ത വ​ർ​ഷം ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ശി​ലാ​ന്യാ​സ പൂ​ജ​യു​ടെ ഭാ​ഗ​മാ​യി ത​മ്പി​​െൻറ മ​ധ്യ​ത്തി​ൽ സു​വ​ർ​ണ ഫ​ല​ക​ത്തി​ലൊ​രു​ക്കി​യ ആ​രാ​ധ​നാ​മൂ​ർ​ത്തി​യി​ൽ പു​രോ​ഹി​ത​ർ ജ​ല​വും തേ​നും നെ​യ്യും തൈ​രു​മൊ​ഴു​ക്കി. 
ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ബാ​പ്​​സ്​ സ്വാ​മി​നാ​രാ​യ​ൺ സ​ൻ​സ്​​ത പ്ര​സി​ഡ​ൻ​റ്​ മ​ഹ​ന്ത്​ സ്വാ​മി മ​ഹാ​രാ​ജി​​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ പൂ​ജ​ക​ൾ ന​ട​ന്ന​ത്. തു​ട​ർ​ന്ന്​ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ന്ദേ​ശം യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി ന​വ്​​ദീ​പ്​ സി​ങ്​ സൂ​രി വാ​യി​ച്ചു.

മ​ഹ​ന്ത്​ സ്വാ​മി മ​ഹാ​രാ​ജ്​ സ​ന്ദേ​ശം ന​ൽ​കി. സ്വാ​മി ബ്ര​ഹ്​​മ​വി​ഹാ​രി, ഡോ. ​മു​ഗീ​ർ അ​ൽ ഖെ​യ്​​ലി, പ്ര​മു​ഖ വ്യ​വ​സാ​യി ഡോ. ​ബി.​ആ​ർ. ഷെ​ട്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യു.​എ.​ഇ മ​ന്ത്രി​മാ​രാ​യ ഡോ. ​ഥാ​നി ബി​ൻ അ​ഹ്മ​ദ് അ​ൽ സി​യൂ​ദി, ഡോ. ​അ​ഹ്മ​ദ് ബി​ൻ അ​ബ്​​ദു​ല്ല ഹു​മൈ​ദ് ബ​ൽ​ഹൂ​ൽ അ​ൽ ഫ​ലാ​സി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Loading...
COMMENTS