Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുന്ദുസ് അഫ്ഗാനിസ്താൻ തിരിച്ചു പിടിച്ചു
text_fieldsbookmark_border
കാബൂൾ: താലിബാൻ ആധിപത്യമുറപ്പിച്ചിരുന്ന കുന്ദുസ് അഫ്ഗാൻ സൈന്യം തിരിച്ചു പിടിച്ചു. നാറ്റോയുടെയും അഫ്ഗാൻ സൈന്യത്തിെൻറയും സംയുക്ത സംഘമാണ് താലിബാനിൽ നിന്ന് തന്ത്രപ്രധാന നഗരമായ കുന്ദുസ് തിരിച്ചു പിടിച്ചത്. നഗരത്തിൽ കൂടുതൽ സുരക്ഷെയാരുക്കുമെന്ന് നാറ്റോ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കുന്ദുസും ഹെൽമന്ദും താലിബാൻറെ നേതൃത്വത്തിലുള്ള സായുധസംഘം അക്രമിച്ചത്. താലിബാൻ നടത്തിയ ആസുത്രിത നീക്കത്തിലൂടെ നാലുവശത്തുനിന്നുമുണ്ടായ ആക്രമണത്തിൽ ഒരു പൊലീസുകാരനടക്കം നിരവധി അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. അതിനിടെ കാബൂളിലെ വസീറാബാദിൽ മാർക്കറ്റിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Next Story
