Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചാവേറാക്രമണം:...

ചാവേറാക്രമണം: അഫ്​ഗാനിസ്​ഥാനിൽ നാറ്റോ സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
ചാവേറാക്രമണം: അഫ്​ഗാനിസ്​ഥാനിൽ നാറ്റോ സൈനികർ കൊല്ലപ്പെട്ടു
cancel

കാബൂൾ: അഫ്​ഗാനിലെ പർവാനിൽ മൂന്ന്​ നാറ്റോ സൈനികർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സൈനിക പട്രോളിങ്ങിനിടെ ആയായിരുന്നു സംഭവം. റെസൊലൂട്ട്​  സപ്പോർട്ട്​ സർവീസിലെ അംഗങ്ങളാണ്​ കൊല്ലപ്പെട്ടത്​. ഒരു യു.എസ്​ സൈനികനും രണ്ട്​ അഫ്​ഗാൻ സൈനിക ഉദ്യോഗസ്​ഥർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്​. 

കൊല്ലപ്പെട്ട സൈനികർ ഏത്​ രാജ്യത്തുള്ളവരാണെന്ന കാര്യം സ്​ഥിരീകരിച്ചിട്ടില്ല. ആക്രമണത്തി​​​​​​െൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. തങ്ങളുടെ ചാവേർ ആ​ക്രമണത്തിലാണ്​ സൈനികർ കൊല്ലപ്പെട്ടതെന്ന്​ താലിബാൻ അവകാശപ്പെട്ടു. 

ഒരാഴ്​ച മുമ്പ്​ ജലാലാബാദിലെ കുടിയേറ്റ വകുപ്പി​​​​​​െൻറ കെട്ടിടത്തിലേക്ക് തോക്കുമായെത്തിയ​ രണ്ട്​ പേർ നിറയൊഴിച്ചതിനെ തുടർന്ന്​ 15 പേർ കൊല്ലപ്പെട്ടിരുന്നു. ജൂ​ൈല ഒന്നിന് നടന്ന​ ചാവേർ ബോംബാക്രമണത്തിൽ 19 പേരും കൊല്ലപ്പെട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibannatoworld newsmalayalam newskillSuicide bombParwan
News Summary - Taliban suicide bomber kills NATO troops in Parwan-world news
Next Story