Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസമാധാന കരാറിൽ നിന്ന്​...

സമാധാന കരാറിൽ നിന്ന്​ താലിബാൻ ഭാഗികമായി പിൻമാറി

text_fields
bookmark_border
സമാധാന കരാറിൽ നിന്ന്​ താലിബാൻ ഭാഗികമായി പിൻമാറി
cancel

അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറിൽ നിന്ന്​ താലിബാൻ ഭാഗികമായി പിൻമാറി. അഫ്​ഗാൻ സർക്കാറിനെതിരായ പോരാട്ടം തുടരുമെന്ന്​ താലിബാൻ വക്​താവ്​ അറിയിച്ചു. അതേസമയം, വിദേശ സൈന്യങ്ങളെ ആക്രമിക്കില്ലെന്നും താലിബാൻ അറിയിച്ചു.

ചരിത്ര പരമെന്ന്​ വിശേഷിപ്പിക്കപ്പെട്ട സമാധാന കാരാറിൽ ദോഹയിൽ വെച്ച്​ അമേരിക്കയും താലിബാനും ഒപ്പുവെച്ചത്​ ശനിയാഴ്​ചയാണ്​. മേഖലയിൽ സമാധാനമുണ്ടാക്കാൻ കാറിനാകുമെന്നായിരുന്നു പ്രതീക്ഷ. 14 മാസം കൊണ്ട്​ വിദേശ സൈന്യം അഫ്​ഗാൻ വിടുമെന്ന കരാറിലെ ധാരണ വലിയ വിജയമായി താലിബാൻ ആഘോഷിച്ചതുമാണ്​. എന്നാൽ, താലിബാൻ തടവുകാരെ അഫ്​ഗാൻ സർക്കാർ മോചിപ്പിക്കില്ലെന്ന നിലപാട്​ പ്രസിഡൻറ്​ അഷ്​റഫ്​ ഗനി തിങ്കളാഴ്​ച പ്രഖ്യാപിച്ചതാണ്​ താലിബാനെ പ്രകോപിപ്പിച്ചതായി കരുതുന്നത്​​. ​ തടവിലുള്ള താലിബാനികളെ മോചിപ്പിക്കുന്നത്​ മേഖലയുടെ ശാക്​തിക സമവാക്യം തന്നെ മാറ്റുമെന്ന ആശങ്ക അഫ്​ഗാൻ സർക്കാറിനുണ്ട്​.

സമാധാന കരാറിൽ നിന്ന്​ താലിബാൻ പിൻമാറുന്നതായി പ്രഖ്യാപിച്ച ഉടനെ അഫ്ഗാനിസ്താനിലെ കിഴക്കന്‍ കോസ്റ്റ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പതിനൊന്നിലേറെ പേര്‍ക്ക് പരിക്കേറ്റു. ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന് സമീപത്താണ് സ്‌ഫോടനം നടന്നത്. സ്​ഫോടക വസ്​തുക്കൾ കെട്ടിവെച്ച മോ​ട്ടോർ ബൈക്ക്​ പൊട്ടിത്തെറിക്കുകയായിരുന്നെന്ന്​ ഒരു പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു. അതേസമയം സ്‌ഫോടനത്തി​​​​െൻറ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanus taliban dealus taliban truce
News Summary - Taliban said ending the partial truce
Next Story