Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിലെ സമാധാനം:...

അഫ്​ഗാനിലെ സമാധാനം: മെരുങ്ങാതെ താലിബാൻ

text_fields
bookmark_border
അഫ്​ഗാനിലെ സമാധാനം: മെരുങ്ങാതെ താലിബാൻ
cancel

കാബൂൾ: അമേരിക്കയുടെ നിർദേശമനുസരിച്ച്​ ചർച്ചക്കായി അഫ്​ഗാൻ സർക്കാർ രൂപവത്കരിച്ച സംഘവുമായി സംസാരിക്കാൻ താലി ബാൻ തയാറായില്ല. അഫ്​ഗാൻ മുൻ സുരക്ഷാ മേധാവി മസൂമി​​ന്റെ നേതൃത്വത്തിലുള്ള 21 അംഗ ചർച്ചാ സംഘത്തിൽ രാഷ്​​ട്രീയക്കാ ർ, മുൻ ഉദ്യോഗസ്​ഥർ തുടങ്ങി സമൂഹത്തി​ന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണുള്ളത്​. അഞ്ച്​ അംഗങ്ങൾ വനിതകളാണ്​.

2001ൽ അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ്​ താലിബാന്​ അധികാരം നഷ്​ടപ്പെട്ടത്​​. അതിന്​ ശേഷം അമേരിക്കയുടെ ആശിർവാദ ത്തോടെ അഫ്​ഗാനിൽ അധികാരമേറ്റ സർക്കാറിന്​ രാജ്യത്തി​നുമേൽ പൂർണ നിയന്ത്രണം അനുവദിക്കാത്ത വിധമായിരുന്നു പിന്നീട് താലിബാ​ന്റെ ഇടപെടലുകൾ. വെടിയൊച്ചകൾ നിരന്തരം മുഴങ്ങിക്കൊണ്ടിരുന്ന അഫ്​ഗാൻ അമേരിക്കൻ സൈന്യത്തിനും ഒരു തലവേദനയായിരുന്നു.

അഫ്​ഗാനിൽ നിന്നും അമേരിക്കൻ സൈന്യം ഭാഗികമായി പിൻവാങ്ങുന്നതി​ന്റെ ഭാഗമായാണ്​ കഴിഞ്ഞ ഫെബ്രുവരിയിൽ​ അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പുവെച്ചത്​. ഇൗ കരാർ അഫ്​ഗാനിലെ വെടിയൊച്ചകളെ അവസാനിപ്പിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്​. എന്നാൽ, ജയിലുകളിൽ കഴിയുന്ന താലിബാനികളെ വിട്ടയക്കണമെന്ന ധാരണ പാലിക്കാൻ അഫ്​ഗാൻ സർക്കാർ ഒരുക്കമല്ല എന്ന്​ പ്രഖ്യാപിച്ചതോടെ സമാധാന പ്രതീക്ഷകളുടെ മേൽ വെടിപൊട്ടി.

വെടിനിർത്തൽ ധാരണയിൽ നിന്ന്​ പിൻമാറിയ താലിബാൻ ആക്രമണങ്ങൾ തുടങ്ങി. വിദേശ സൈന്യത്തെ ആക്രമിക്കില്ലെന്നും എന്നാൽ, അഫ്​ഗാൻ സുരക്ഷാ സേനയുമായുള്ള പോരാട്ടം തുടരുമെന്നുമായിരുന്നു താലിബാ​ന്റെ നിലപാട്​. അഫ്​ഗാൻ സർക്കാറും താലിബാനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനാണ്​ പുതിയ ചർച്ചാസംഘത്തെ നിയോഗിച്ചത്​. അവരുമായുള്ള ചർച്ചക്ക്​ തയാറാകാതെ മാറിനിൽക്കുകയാണ്​ താലിബാനിപ്പോൾ.

അഫ്​ഗാൻ പ്രസിഡൻറ്​ അഷ്​റഫ്​ ഗനിയുടെ രാഷ്​ട്രീയ എതിരാളി അബ്​ദുല്ല അബ്​ദുല്ലയുടെ നിലപാടും നിർണായകമാണ്​. താലിബാനുമായുള്ള ചർച്ചാ നീക്കത്തെ പിന്തുണക്കു​ന്നുണ്ടെങ്കിലും സംഘത്തിൽ അഷ്​റഫ്​ ഗനിയെ അംഗീകരിക്കുന്നവർക്കാണ്​ ആധിപത്യം എന്ന ആക്ഷേപം അദ്ദേഹത്തിനുണ്ട്​. സംഘത്തെ ഇനിയും വിപുലീകരിക്കണമെന്ന നിർദേശമാണ്​ അദ്ദേഹം മുന്നോട്ട്​ വെക്കുന്നത്​.

ചർച്ചക്ക്​ തയാറാകാത്ത താലിബാ​ന്റെ നിലപാട്​ ഒട്ടും സാധൂകരിക്കാവുന്നതല്ലെന്ന്​ അഫ്​ഗാൻ സർക്കാറിലെ സമാധാന കാര്യ വകുപ്പി​ന്റെ വക്​താവ്​ നാജിയ അൻവരി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usTalibanafganisthanworld newsmalayalam news
News Summary - Taliban refuses to talk to Afghan government
Next Story