തായ്വാനിൽ സ്വവർഗ വിവാഹം നിയമവിധേയം
text_fieldsതായ്േപയ്: തായ്വാനിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കി. സ്വവർഗ വിവാഹം നിയമാനു സൃതമാക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് തായ്വാൻ. ചരിത്രപരമായ വോട്ടെടുപ്പിലൂടെയാ ണ് തായ്പാർലമെൻറ് സ്വവർഗ ദമ്പതികൾക്ക് അനുകൂലമായി വിധിയെഴുതിയത്.
സർക്കാർ പച്ചക്കൊടി കാണിച്ചതോടെ അംഗീകൃത ഏജൻസികൾ വഴി സ്വവർഗ ദമ്പതികൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാം. വിവാഹം കഴിക്കുന്ന ഒരേ ലിംഗത്തിലുള്ളവർക്ക് ടാക്സ്, ഇൻഷുറൻസ്, കുട്ടികളുടെ കസ്റ്റഡി അടക്കമുള്ള പൂർണ വൈവാഹിക അവകാശങ്ങളിലുള്ള നിയമപരിരക്ഷ ലഭിക്കും. 2017ൽ തന്നെ തായ്വാനിലെ ഭരണഘടന കോടതി സ്വവർഗ വിവാഹം നിയമവിധേയമാക്കി ഉത്തരവിട്ടിരുന്നു. ശേഷം പാർലെമൻറ് നിയമം അംഗീകരിക്കാൻ രണ്ട് വർഷമെടുത്തു. തായ്വാൻ ദ്വീപിലെ എൽ.ജി.ബി.ടി വിഭാഗത്തിെൻറ ദീർഘനാളായുള്ള പരിശ്രമങ്ങളുടെ വിജയമാണ് പുതിയ നിയമം.
നിയമം പരിഗണിക്കവേ പാർലമെൻറിന് പുറത്ത് നിരവധി സ്വവർഗാനുരാഗികൾ തടിച്ചുകൂടിയിരുന്നു. എതിർലിംഗത്തിലുള്ളവർ വിവാഹം കഴിച്ചാൽ ലഭിക്കുന്ന എല്ലാ വൈവാഹിക അവകാശങ്ങളും ലഭിക്കണമെന്നായിരുന്നു തായ്വാനിലെ എൽ.ജി.ബി.ടി വിഭാഗത്തിെൻറ ആവശ്യം. നിയമത്തിനെതിരെ പ്രതിപക്ഷമായ കൺസർവേറ്റിവ് ഗ്രൂപ് രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനങ്ങളുടെ തീരുമാനമല്ല പുതിയ നിയമമെന്ന് അവർ അവകാശപ്പെട്ടു.