വിദേശപര്യടനത്തിലായിരുന്ന താഹിറുൽ ഖാദിരി പാകിസ്താനിൽ ഉടൻ തിരിച്ചെത്തും
text_fieldsഇസ്ലാമാബാദ്: നവാസ് ശരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതോടെ ആഗസ്റ്റ് എട്ടിന് പാകിസ്താനിൽ തിരിച്ചെത്തുമെന്ന് പാകിസ്താൻ അവാമി തഹ്രീക് ചെയർപേഴ്സൻ താഹിറുൽ ഖാദിരി. പാക് പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. നവാസിെൻറ പരാജയം ജനങ്ങളുടെയും രാജ്യത്തിെൻറയും വിജയമാണെന്ന് പാനമ കേസിൽ സുപ്രീംകോടതി വിധി പുറത്തുവന്നപ്പോൾ ഖാദിരി അഭിപ്രായപ്പെട്ടിരുന്നു.
ജൂലൈയിലാണ് ഖാദിരി ഇൗജിപ്ത്, ബ്രിട്ടൻ, നോർവേ രാജ്യങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ടത്. അഴിമതിയാരോപണം ഉയർന്ന നവാസ് രാജിവെക്കണമെന്ന് അദ്ദേഹം കേസിെൻറ തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു. ജൂൈല 14ന് പാക് ഭീകരവിരുദ്ധ കോടതി ഖാദിരിയുടെയും പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി നേതാവ് ഇംറാൻ ഖാെൻറയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
