ആകാശത്തേക്ക് തീതുപ്പി താൽ അഗ്നിപർവതം
text_fieldsമനില: ഫിലിപ്പീൻസിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്നിപർവതമായ താൽ ആകാശത്തേക്ക് തീ തുപ്പിയത് 800 മീറ്റർ ഉയരത്തിൽ. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച താൽ ചൊവ്വാഴ്ചയാണ് വലിയതോതിൽ ലാവയും ചാരവും വർഷിച്ചത്. കൂടുതൽ ശക്തമായി പൊട ്ടിത്തെറിക്കാനുള്ള സാധ്യതയുള്ളതിനാൽ അതിജാഗ്രത തുടരുകയാണ്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഞായറാഴ്ചയാണ് താൽ ആദ്യം പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച വീണ്ടും ലാവയും ചാരവും പുറന്തള്ളിയതിെന തുടർന്ന് മനില വിമാനത്താവളം അടച്ചിടുകയും 250ലധികം വിമാന സർവിസുകൾ റദ്ദാക്കുകയും െചയ്തിരുന്നു. പതിനായിരത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ചൊവ്വാഴ്ച കൂടുതൽ ശക്തമായി പൊട്ടിത്തെറിച്ചതോടെ സമീപ ഗ്രാമങ്ങളിലെല്ലാം ചാരവും ലാവയും എത്തി. പതിനായിരങ്ങളാണ് വീടുവിട്ടത്.
ചൊവ്വാഴ്ച എട്ടു മണിക്കൂറിനുള്ളിൽ 50ലധികം തവണയാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചിട്ടുള്ളത്. ലാവ പുറന്തള്ളൽ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ സമീപ ഗ്രാമങ്ങളിൽ വൻതോതിൽ ചാരം നിറയാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മനിലയുടെ തെക്കു ഭാഗത്തായി ബടൻഗാസ് പ്രവിശ്യയിലെ തടാകത്തിന് മധ്യത്തിലായാണ് താൽ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
