Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ട്വിറ്റര്‍...

‘ട്വിറ്റര്‍ പെണ്‍കുട്ടി’ സുരക്ഷിത

text_fields
bookmark_border
‘ട്വിറ്റര്‍ പെണ്‍കുട്ടി’ സുരക്ഷിത
cancel
ഡമസ്കസ്: വെടിയുണ്ടകളെ പേടിച്ച് വീടുവിട്ട ട്വിറ്റര്‍ പെണ്‍കുട്ടിയും കുടുംബവും  സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്‍െറ തീവ്രത ട്വിറ്ററില്‍ രേഖപ്പെടുത്തി ലോകശ്രദ്ധ കവര്‍ന്ന ബന അല്‍ ആബിദാണ് രക്ഷപ്പെട്ടത്. കിഴക്കന്‍ അലപ്പോയിലെ ഉപരോധജീവിതമാണ് ഉമ്മയുടെ സഹായത്തോടെ ബന ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങളായി അവളുടെ വീടിനു സമീപമായിരുന്നു സിറിയന്‍ സൈന്യം ആക്രമണം നടത്തിയത്. അവരുടെ വീട് ബോംബാക്രമണത്തില്‍ തകര്‍ന്നു. കിഴക്കന്‍ അലപ്പോയിലെതന്നെ മറ്റൊരു പ്രദേശത്തേക്കാണ് ആ കുടുംബം ജീവനുംകൊണ്ടോടിയത്. യുദ്ധമുനമ്പിലെ വിശേഷങ്ങള്‍ പതിവായി  പങ്കുവെച്ചിരുന്ന ബനയുടെ ട്വിറ്റര്‍ അക്കൗണ്ടിനെ 2,11,000 ആളുകളാണ് പിന്തുടരുന്നത്.
Show Full Article
TAGS:syrian twitter girl Bana Alabed WhereIsBana 
News Summary - Syria's Twitter girl safe; tweets 'nowhere to go'
Next Story