Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബോംബ്​...

ബോംബ്​ വർഷിക്കു​േമ്പാൾ മകളെ ചിരിക്കാൻ പരിശീലിപ്പിച്ച്​ പിതാവ്​; വിഡിയോ വൈറൽ

text_fields
bookmark_border
syrian-viral-video
cancel

ഇദ്​ലിബ്​: ആഭ്യന്തര സംഘർഷത്താൽ കലുശിതമായ സിറിയയിൽ നിന്ന്​ വരുന്ന വാർത്തകളും ദൃശ്യങ്ങളും ഏവരെയും വേദനയിലാഴ് ​ത്തുന്നതാണ്​. ഏറ്റവും ഒടുവിലായി സിറിയയിൽ നിന്നും പുറത്തുവന്ന കരളലിയിക്കുന്ന ഒരു വിഡിയോ​ വൈറലായി​​. മൂന്നു വയസുകാരിയും അവളുടെ പിതാവുമാണ്​ ദൃശ്യങ്ങളിലുള്ളത്​.

ഭീകര ശബ്​ദത്തോടെ ബോംബ്​ വർഷിക്കുന്നതും വ്യോമാക്ര മണങ്ങളുമൊക്കെ കുട്ടികളിൽ ഭീതിപരത്തുന്നതാണ്​. സിറിയയിൽ ഇത്തരം സംഭവങ്ങൾ സർവസാധാരണമാണെന്നിരിക്കെ അബ്​ദുല്ല അൽ മുഹമ്മദ്​ എന്ന പിതാവ്​ മകളായ സൽവയെ ആ ഭയത്തിൽ നിന്ന്​ മുക്​തമാക്കാനുള്ള ശ്രമം നടത്തുകയാണ്​​.

‘പുറത്ത്​ ഷെല്ലാക്രമണമാണോ യുദ്ധ വിമാനത്തിൻെറ ശബ്​ദമാണോ കേൾക്കുന്നതെന്ന്​ മകൾ സൽവയോട്​ കളിയായി ചോദിക്കുകയാണ്​ പിതാവായ അബ്​ദുല്ല. അതിന്​ ‘ഷെൽ’ എന്ന്​ സൽവ മറുപടി നൽകുന്നു. ‘ഷെല്ല്​ ഭൂമിയിൽ വർഷിക്കു​േമ്പാൾ ഞങ്ങൾ ഒരുമിച്ച്​ ചിരിക്കുമെന്ന്​ പിതാവ്​ മകളോട്​ പറയുന്നു’. തുടർന്ന്​ ഷെല്ലാക്രമണത്തിൻെറ ശബ്​ദം കേട്ടയുടനെ ഇരുവരും ചിരിക്കുന്നതാണ്​ വിഡിയോയിലുള്ളത്​.

അവളൊരു കുഞ്ഞാണ്​. അവൾക്ക്​​ രാജ്യത്ത്​ നടന്നുകൊണ്ടിരിക്കുന്നതെന്നതിനെ കുറിച്ച്​​ യാതൊരു ധാരണയുമില്ല. യുദ്ധഭീതിയുണ്ടാക്കുന്ന മാനസിക പ്രശ്​നങ്ങളിൽ നിന്നും മകളെ മുക്​തമാക്കാനാണ്​ താൻ ശ്രമിച്ചതെന്നും വിഡിയോ വൈറലായതിനെ തുടർന്ന്​ മാധ്യമങ്ങളോട്​ സംസാരിക്കവേ അബ്​ദുല്ല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syria Warsyriaviral videocivil war
News Summary - Syrian father teaches daughter to cope with bombs through laughter
Next Story