കാട്ടുതീ പരക്കുന്നു; ഭീതിമുനയിൽ സിഡ്​നി നഗരം 

  • 3,35,000 ഹെ​ക്​​ട​ർ ഭൂ​മി അഗ്​നിയെടുത്തു

22:53 PM
06/12/2019

സി​ഡ്​​നി: വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​നൊ​പ്പം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​ക്കു​ന്ന കാ​ട്ടു​തീ ആ​സ്ട്രേ​ലി​യ​ൻ ന​ഗ​ര​മാ​യ സി​ഡ്​​നി​യു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്നു. സി​ഡ്​​നി ന​ഗ​രം പു​ക​യി​ൽ മു​ങ്ങി​യ​തോ​ടെ വെ​ള്ളി​യാ​ഴ്​​ച  പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. അ​വ​ധി​ദി​ന​ങ്ങ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച വി​നോ​ദ​ങ്ങ​ളും റ​ദ്ദാ​ക്കി. 100 ക​ണ​ക്കി​ന്​ വീ​ടു​ക​ൾ ഇ​തി​ന​കം ചാ​മ്പ​ലാ​ക്കി​യ അ​ഗ്​​നി​യി​ൽ നാ​ലു​പേ​രു​ടെ മ​ര​ണം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ന​വം​ബ​ർ ആ​ദ്യ​​ത്തി​ൽ തു​ട​ങ്ങി​യ അ​ഗ്​​നി​ബാ​ധ ഇ​നി​യും നി​യ​​ന്ത്ര​ണ​വി​ധേ​യ​മാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​ക്കു​ക​യു​മാ​ണ്. 3,35,000 ഹെ​ക്​​ട​ർ ഭൂ​മി ഇ​തി​ന​കം ചാ​മ്പ​ലാ​യ​താ​യാ​ണ്​ ക​ണ​ക്ക്. 2009ലാ​ണ്​ രാ​ജ്യ​ത്ത്​ ഏ​റ്റ​വും വ​ലി​യ അ​ഗ്​​നി​ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്. 173 പേ​ർ അ​ന്ന്​ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Loading...
COMMENTS