യോഗയെ അംഗീകരിച്ച സൗദി നിലപാട് സ്വാഗതം ചെയ്ത് സുബ്രഹമണ്യം സ്വാമി

13:34 PM
15/11/2017
SubramanianSwamy

ന്യൂഡൽഹി: യോഗയെ അംഗീകരിച്ച സൗദി അറേബ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമി. യോഗ ശാസ്ത്രീയമായ ഒന്നാണ് അതിന് മതവുമായി യാതൊരു ബന്ധവുമില്ലെന്നും സൂര്യ നമസ്കാരത്തെ ഉദാഹരണമായി കാണിച്ച് സ്വാമി വ്യക്തമാക്കി.  ഹിന്ദുക്കൾക്ക് സൂര്യൻ ദൈവമാണ് പക്ഷെ നിങ്ങൾക്ക് സൂര്യനെ ഗ്രഹമെന്ന് വിളിക്കാമെന്നും സ്വാമി പറഞ്ഞു . മുസ്ലിം മത പണ്ഡിതൻ മൗലാനാ സാജിത് റാഷിദി ഇൗ നിലപാടിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും. യോഗ ഇസ്ലാമിൽ വിലക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സൗദി വാണിജ്യ വ്യാപാര മന്ത്രാലയം യോഗയെ കായിക ഇനമാക്കി അംഗീകരിച്ചതായി എ.എൻ.ഐ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. സൗദി പൗരൻമാർക്ക് യോഗ പരിശീലിക്കാനും സർക്കാർ അനുമതി നൽകിയിതായും റിപ്പോർട്ടിലുണ്ട്.
 

COMMENTS