പാകിസ്താനിൽ ചാവേറാക്രമണവും വെടിവെപ്പും; ഒമ്പതു മരണം
text_fieldsപെഷാവർ: വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലുണ്ടായ ചാവേ ർ സ്േഫാടനത്തിലും വെടിവെപ്പിലും ആറുപൊലീസുകാരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു.
പ്രവിശ്യയിലെ ദേര ഇസ്മയിൽ ഖാൻ ജില്ലയിലാണ് സംഭവം. ഞായറാഴ് ച രാവിലെ മോട്ടോർബൈക്കിലെത്തിയ തോക്കുധാരികൾ പൊലീസ് ചെക്പോസ്റ്റിനു നേർക്കാണ് ആദ്യം ആക്രമണം നടത്തിയത്. അക്രമികൾ ഓടിരക്ഷപ്പെട്ടു. ആക്രമണത്തിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു.
പൊലീസുകാരുടെ മൃതദേഹം ആശുപത്രിയിൽ എത്തിക്കവെയാണ് ബുർഖ ധരിച്ചെത്തിയ വനിത ചാവേർ പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ നാലു പൊലീസുകാരും മൂന്നു തദ്ദേശവാസികളും കൊല്ലപ്പെട്ടു. ആക്രമണത്തിെൻറ ഉത്തരവാദിത്തം തഹ്രീകെ താലിബാൻ ഏറ്റെടുത്തു.
ഈ മേഖലയിൽ വനിത ചാവേറാക്രമണം ആദ്യമായാണെന്ന് പൊലീസ് അറിയിച്ചു. എട്ടു കി.ഗ്രാം സ്ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തി.