Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ ശിയാ...

അഫ്​ഗാനിൽ ശിയാ പള്ളിക്ക്​ നേരെ ചാവേറാക്രമണം: 30 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
suicide-bomber-attack
cancel

ഹെറാത്ത്: അഫ്ഗാനില്‍ ശിയാ പള്ളിക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറാത്തിലെ ജവാദ്യ പള്ളിയിലാണ് സ്​ഫോടനം നടന്നത്​. പരിക്കേറ്റവരിൽ നിരവധി പേരുന്ന നില അതീവ ഗുരുതരമാണ്​. 

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സ്​ഫോടനമുണ്ടായത്​.  രണ്ടു ഭീകരര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ പോലീസ് അറിയിച്ചു. പ്രാർഥന നടക്കുന്നതിനിടെ ഒരാൾ തോക്കുമായി പള്ളിക്കകത്ത്​ കയറി വെടിയുതിർക്കുയും മറ്റെയാൾ ​സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. അക്രമികൾ ഇരുവരും ​െകാല്ലപ്പെട്ടു. ആക്രമണത്തി​​​െൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിലെ ന്യൂനപക്ഷമായ ശിയാ വിഭാഗക്കാർ ഏറെയുള്ള പ്രദേശത്താണ്​ ആക്രമണമുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide bomberafganisthanworld newsmalayalam newsshitte mosque
News Summary - suicide bomber attack cause 29 death ai afghan - world news
Next Story