Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2019 9:49 AM GMT Updated On
date_range 12 July 2019 9:49 AM GMTഅഫ്ഗാനിൽ വിവാഹവിരുന്നിനിടെ ചാവേർ ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ നാൻഗർഹർ പ്രവിശ്യയിൽ വിവാഹവിരുന്നിനിടെ ചാവേർ ആക്രമണം. സ്ഫോടനത്തിൽ ആറുപേർ കൊല്ലപ ്പെട്ടു. 14 പേർക്ക് പരിക്കേറ്റു.
പാകിറൗ അഘം ജില്ലയിലെ സർക്കാർ അനുകൂല സംഘടനയുടെ കമാൻഡർ മലക് തോറിെൻറ വീട്ടിലാണ് വിവാഹ ചടങ്ങുകൾക്കിടെ സ്ഫോടനമുണ്ടായത്. സംഭവത്തിൽ മലക് തോറും മകനും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
വിവാഹചടങ്ങിന് ശേഷം ഭക്ഷണം വിളമ്പികൊണ്ടിരിക്കെയാണ് ചാവേർ എത്തിയത്. ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് ഇയാൾ പൊട്ടിത്തെറിക്കുകയായിരുന്നു. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിെൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സർക്കാർ അനുകൂല നിലപാടെടുക്കുന്ന സംഘടനകൾക്കെതിരെ താലിബാൻ ആക്രമണങ്ങൾ നടത്തിയിരുന്നു.
Next Story