പാകിസ്താനിലെ ആശുപത്രിയിൽ ചാവേർ സ്ഫോടനം; മൂന്ന് മരണം

12:57 PM
21/07/2019

ലാഹോർ: പാകിസ്താനിലെ ആശുപത്രിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു.

ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ നഗരത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.

കോട്ട്ല സൈദാൻ മേഖലയിലെ ചെക്ക് പോസ്റ്റിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ച് ആംബുലൻസിൽനിന്ന് പുറത്തിറക്കുമ്പോൾ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.

Loading...
COMMENTS