Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശിൽ വിദ്യാർഥി...

ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം; 100ലേറെ​ പേർക്ക്​ പരിക്ക്

text_fields
bookmark_border
ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം; 100ലേറെ​ പേർക്ക്​ പരിക്ക്
cancel

​ധാക്ക: പ്രത്യേക വിഭാഗങ്ങൾക്ക്​ സർക്കാർ ജോലി സംവരണം വർധിപ്പിച്ചതിൽ പ്രതിഷേധിച്ച്​ ബംഗ്ലാ​േദശിൽ വൻ വിദ്യാർഥി പ്രക്ഷോഭം. പൊലീസും പ്രക്ഷോഭകരുമായുള്ള ഏറ്റുമുട്ടലിൽ 100ലേറെ പേർക്ക്​ പരിക്കേറ്റു. ധാക്ക സർവകലാശാലക്കു​ കീഴിലുള്ള വിദ്യാർഥികളാണ്​ സർക്കാർ നീക്കത്തിനെതിരെ ​പ്രക്ഷോഭത്തിനിറങ്ങിയത്​. ഇതിന്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ച്​ ചിറ്റഗോങ്​, ഖുൽന, രാജ്​ഷാഹി, ബരിസാൽ, ജഹാംഗീർ നഗർ, രംഗ്​പുർ, സിൽഹത്​, സവാർ സർവകലാശാലകളിലെ വിദ്യാർഥികളും ക്ലാസുകൾ ബഹിഷ്​കരിച്ച്​ പ്രക്ഷോഭത്തിൽ പങ്കുചേർന്നു. 

തിങ്കളാഴ്​ച രാവിലെയാണ്​ ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയത്​. നഗരത്തിലെ പ്രധാന ചത്വരത്തിൽ ഒത്തുകൂടി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ്​ കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചതോടെ പ്രദേശം യുദ്ധക്കളമായി. പൊലീസ്​ നടത്തിയ ജലപീരങ്കി ​പ്രയോഗത്തിലും ലാത്തിയടിയിലും നിരവധി വിദ്യാർഥികൾ പരിക്കേറ്റുവീണു. 100ലധികം പേർക്ക്​ പരിക്കേറ്റിട്ടുണ്ടെന്ന്​ പൊലീസ്​ വക്താവ്​ ബച്ചു മിയ പറഞ്ഞു. ആരുടെയും പരിക്ക്​ ഗുരുതരമല്ല. പ്രക്ഷോഭകർ തങ്ങളെ കല്ലെറിയുകയും വൈസ്​ ചാൻസലറുടെ വീട്​ ആക്രമിക്കുകയും രണ്ടു​ കാറുകൾ അഗ്​നിക്കിരയാക്കുകയും ചെയ്​തതായി പൊലീസ്​ പറഞ്ഞു. 15 പേരെ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.
ധാക്ക സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ്​ ബലംപ്രയോഗിച്ച വാർത്തയറിഞ്ഞതോടെ രാജ്യത്തി​​​െൻറ മറ്റു ഭാഗങ്ങളിലുള്ള സർവകലാശാലകളിലെ വിദ്യാർഥികളും പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു.   

സിവിൽ സർവിസ്​ ​വിഭാഗത്തിലെ 56 ശതമാനം ജോലിയും 1971ലെ സ്വാതന്ത്ര്യസമരത്തിൽ പ​െങ്കടുത്തവരുടെ കുടുംബങ്ങൾക്കും കഷ്​ടതകളനുഭവിക്കുന്ന ന്യൂനപക്ഷത്തിനുമായി നീക്കിവെക്കാനുമുള്ള ശൈഖ്​ ഹസീന സർക്കാറി​​​െൻറ തീരുമാനത്തിനെതിരെയാണ്​ വിദ്യാർഥികളുടെ പ്രക്ഷോഭം. ഇതോടെ മിക്ക ബിരുദധാരികൾക്കുമുള്ള ജോലി അവസരം കേവലം 44 ശതമാനമായി കുറയുന്നതായി പ്രക്ഷോഭകരുടെ നേതാവ്​ ഹസൻ അൽമഅ്​മൂൻ ചൂണ്ടിക്കാട്ടി. കേവലം അഞ്ചു ശതമാനത്തിനുവേണ്ടിയാണ്​ 56 ശതമാനം ജോലി നീക്കിവെക്കുന്നത്​. ബാക്കി 95 ശതമാനത്തിന്​ ആകെയുള്ളത്​ 44 ശതമാനം ജോലിയും. ഇത്​ നീതികേടാണ്​ ^അദ്ദേഹം പറഞ്ഞു. സംവരണം 10​ ശതമാനമായി കുറക്കണമെന്നാണ്​ പ്രക്ഷോഭകരുടെ ആവശ്യം. അതേസമയം, സംവരണ തീരുമാനത്തിൽനിന്ന്​ പിറകോട്ടില്ലെന്നാണ്​ സ്വാതന്ത്ര്യസമര നായകൻകൂടിയായ ശൈഖ്​ മുജീബുറഹ്​മാ​​​െൻറ പുത്രികൂടിയായ പ്രധാനമന്ത്രി ശൈഖ്​ ഹസീനയുടെ നിലപാട്​. 


 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dhakastudents protestworld newsmalayalam news
News Summary - students movement in bangladesh-World news
Next Story