മലേഷ്യയിലെ 82 വർഷം പഴക്കമുള്ള പത്രംപൂട്ടി
text_fieldsക്വാലാലംപുർ: മലേഷ്യയിലെ 82 വർഷം പഴക്കമുള്ള പത്രത്തിന് താഴുവീണു. സാമ്പത്തിക പ്രതിസന്ധിയാണ് ഉതുസാൻ മലേഷ്യ എന്ന പത്രം പൂട്ടാൻ കാരണം. 1939ലാണ് മലായ് ഭാഷയിലുള്ള പത്രം തുടങ്ങിയത്. അഴിമതിയിൽ മുങ്ങിക്കുളിച്ച മുൻ ഭരണകക്ഷി ദ യുനൈറ്റഡ് മലായ്സ് നാഷനൽ ഓർഗനൈസേഷനുമായി അടുത്തബന്ധം പുലർത്തിയ പത്രമാണിത്.
പത്രം പൂട്ടിയതോടെ 850ലേറെ ജീവനക്കാർ വഴിയാധാരമായി. ദൈനംദിന നടത്തിപ്പിന് പണം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ലോകവ്യാപകമായി പത്രങ്ങൾ പ്രതിസന്ധി നേരിടുകയാണ്. പലതും ഓൺലൈൻ തലത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
