ഖാലിദ സിയയുടെ ജാമ്യം സ്റ്റേ ചെയ്തു
text_fieldsധാക്ക: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയക്ക് കനത്ത തിരിച്ചടിയേകിക്കൊണ്ട് 2015ലെ കൊലപാതക േകസിൽ ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി സ്റ്റേ ചെയ്തു.
വിധിപ്രകാരം മറ്റ് കേസുകളിൽ സിയക്ക് ജാമ്യം ലഭിച്ചാലും ഒരു മാസംകൂടി അവർ ജയിലിൽ കഴിയേണ്ടിവരും. സിയ അനാഥാലയ ട്രസ്റ്റിന് ലഭിച്ച വിദേശ ഫണ്ടിൽ തിരിമറി നടത്തിയെന്ന കേസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബംഗ്ലാദേശ് നാഷനൽ പാർട്ടി (ബി.എൻ.പി) അധ്യക്ഷയായ സിയക്ക് അഞ്ചുവർഷം തടവു ശിക്ഷ ലഭിച്ചത്.
നാലാഴ്ചക്കു ശേഷം കേസിൽ വാദം കേൾക്കാനും ജാമ്യം അനുവദിക്കന്ന കാര്യത്തിൽ വിധി കൽപിക്കാനും ഹൈകോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
