ശ്രീ​ല​ങ്ക​ൻ മ​ന്ത്രി​സ​ഭ​: സുപ്രധാന വ​കു​പ്പു​ക​ൾ രാ​ജ​പ​ക്​​സ കു​ടും​ബ​ത്തി​ന്​ 

  • പ്ര​തി​രോ​ധ​വും ധ​ന​കാ​ര്യ​വും വ്യാ​പാ​ര​വും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്​​ കൈ​കാ​ര്യം ചെ​യ്യു​ക

22:04 PM
22/11/2019
mahindra-and-gotabaya-rajapakse-2211119.jpg

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ ഉ​ന്ന​ത സ്​​ഥാ​ന​ങ്ങ​ളി​ൽ​ പ്ര​തി​ഷ്ഠി​ച്ച്​ പ്ര​സി​ഡ​ൻ​റ്​ ഗോ​ട​ബ​യ രാ​ജ​പ​ക്​​സ 16 അം​ഗ ഇ​ട​ക്കാ​ല മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ച്ചു. ത​ന്ത്ര​പ്ര​ധാ​ന വ​കു​പ്പു​ക​ളാ​യ പ്ര​തി​രോ​ധ​വും ധ​ന​കാ​ര്യ​വും വ്യാ​പാ​ര​വും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്​​ കൈ​കാ​ര്യം ചെ​യ്യു​ക. പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്​​സ​ക്കാ​ണ്​ പ്ര​തി​രോ​ധ-​ധ​ന​കാ​ര്യ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല. പ്ര​സി​ഡ​ൻ​റി​​െൻറ മൂ​ത്ത സ​ഹോ​ദ​ര​നാ​യ ച​മ​ൽ രാ​ജ​പ​ക്​​സ​ക്ക്​ വ്യാ​പാ​ര, ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പു​ക​ളും ന​ൽ​കി. 

അ​തേ​സ​മ​യം, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തെ അ​ന്യ​വ​ത്​​ക​രി​ക്കി​ല്ലെ​ന്ന്​ കാ​ണി​ക്കാ​ൻ ര​ണ്ടു ത​മി​ഴ്​ വി​മ​ത​ർ​ക്കും മ​ന്ത്രി​സ​ഭ​യി​ൽ പ്രാ​തി​നി​ധ്യം ന​ൽ​കി. സ​ഹ​മ​ന്ത്രി​മാ​രു​ടെ നി​യ​മ​നം അ​ടു​ത്ത​യാ​ഴ്​​ച​യു​ണ്ടാ​കു​മെ​ന്നും ഗോ​ട​ബ​യ വ്യ​ക്ത​മാ​ക്കി. മു​തി​ർ​ന്ന മാ​ർ​ക്​​സി​സ്​​റ്റ്​ നേ​താ​വ്​ ദി​നേ​ഷ്​ ഗു​ണ​വ​ർ​ധ​ന​ക്കാ​ണ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പി​​െൻറ ചു​മ​ത​ല. 2020 ആ​ഗ​സ്​​റ്റി​ലാ​ണ്​ പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​വ​രെ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ഭ​രി​ക്കും.

രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷ വി​ഭാ​ഗ​മാ​യ സിം​ഹ​ള​ബു​ദ്ധ​രു​ടെ മാ​ത്രം പി​ന്തു​ണ​യോ​ടെ​യാ​ണ്​ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തെ​ന്ന്​ ഗോ​ട​ബ​യ സൂ​ചി​പ്പി​ച്ചു. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളോ​ടും പി​ന്തു​ണ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​വ​ർ ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ, താ​ൻ എ​ല്ലാ​വ​രു​ടെ​യും പ്ര​സി​ഡ​ൻ​റാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

സ​ജി​ത്​ പ്രേമദാസ പ്രതിപക്ഷ നേതാവാകണമെന്ന്​  
പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗോ​ട​ബ​യ രാ​ജ​പ​ക്​​സ​യോ​ട്​ പ​രാ​ജ​യ​പ്പെ​ട്ട സ​ജി​ത്​ പ്രേ​മ​ദാ​സ​യെ പ്ര​തി​പ​ക്ഷ​നേ​താ​വാ​ക്കണമെന്ന്​ തമിഴ്​ സംഘടനകളുടെ സഖ്യമായ ത​മി​ഴ്​ നാ​ഷ​ന​ൽ അ​ല​യ​ൻ​സ്(​ടി.​എ​ൻ.​എ). ഇവരുടെ വോ​ട്ടു​ക​ൾ സ​ജി​ത്തി​നാ​യി​രു​ന്നു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ​െറ​നി​ൽ വി​ക്ര​മ​സിം​െ​ഗ​യെ​ക്കാ​ൾ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കാ​ൻ ത​മി​ഴ്​​വി​മ​ത​ർ​ക്ക്​ താ​ൽ​പ​ര്യം സ​ജി​ത്തി​നെ​യാ​ണ്. ഗോ​ട​ബ​യ​യു​ടെ ​വി​ജ​യ​ത്തോ​ടെ യു​നൈ​റ്റ​ഡ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ലെ (യു.​എ​ൻ.​പി) ഭി​ന്ന​ത​യും മ​റ​നീ​ക്കി. 

വി​ക്ര​മ​സിം​ഗെ​യോ​ട്​ പാ​ർ​ട്ടി​യി​ലെ ചി​ല​ർ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ക്ര​മ​സിം​ഗെ​ക്ക്​ പ​ക​രം സ​ജി​ത്തി​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ്​​പീ​ക്ക​ർ​ക്ക്​ ക​ത്ത്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്ക​യാ​ണ്​ യു.​എ​ൻ.​പി നേ​താ​ക്ക​ൾ.

Loading...
COMMENTS