സ്​ഫോടന പരമ്പര; ചാ​വേ​റു​​ക​ൾ എ​ല്ലാം ശ്രീ​ല​ങ്ക​ക്കാ​ർ

23:49 PM
22/04/2019
സഭ അധികാരികളും സുരക്ഷസേനയും സ്​ഫോടനത്തിൽ തകർന്ന സെൻറ്​ സെബാസ്​റ്റ്യൻ ചർച്ചിൽ

കൊ​ളം​ബോ: ഈ​സ്​​റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ചാ​വേ​റു​ക​ളെ​ല്ലാം ത​ദ്ദേ​ശീ​യ​ർ ത​ന്നെ. ഇ​തി​ൽ ഒാ​രോ വ്യ​ക്​​തി​യെ​യും തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. ചാ​േ​വ​റു​ക​ളും അ​വ​ർ​ക്ക്​ സൗ​ക​ര്യം ഒ​രു​ക്കി​യ​വ​രും ശ്രീ​ല​ങ്ക​ക്കാ​ർ​ത​ന്നെ​യെ​ങ്കി​ലും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​ദേ​ശ സ​ഹാ​യം കി​ട്ടി​യി​രി​ക്കാ​നി​ട​യു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

അതേസമയം, സ്​​ഫോ​ട​ന പ​ര​മ്പ​ര​യെ​ക്കു​റി​ച്ച്​ ആ​ഴ​ത്തി​ൽ അ​ന്വേ​ഷി​ക്കാ​ൻ ശ്രീ​ല​ങ്ക ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​നെ നി​യോ​ഗി​ച്ചു. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി വി​ജി​ത്​ മ​ല​ൽ​ഗോ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ക​മീ​ഷ​നെ നി​യ​മി​ച്ച്​ പ്ര​സി​ഡ​ൻ​റ്​ മൈ​ത്രി​പാ​ല സി​രി​സേ​ന തി​ങ്ക​ളാ​ഴ്​​ച ഉ​ത്ത​ര​വി​റ​ക്കി. 

ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ൽ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണം. ജ​സ്​​റ്റി​സ്​ വി​ജി​തി​ന്​ പു​റ​െ​മ, മു​ൻ പൊ​ലീ​സ്​ മേ​ധാ​വി എ​ൻ.​കെ. ഇ​ള​ങ്ക​ക്കൂ​ൻ, ക്ര​മ​സ​മാ​ധാ​ന മ​ന്ത്രാ​ല​യം മു​ൻ സെ​ക്ര​ട്ട​റി പ​ദ്​​മ​സി​രി ജ​യ​മാ​ന്നെ എ​ന്നി​വ​രും സ​മി​തി​യി​ലു​ണ്ട്. പ്ര​സി​ഡ​ൻ​റി​നാ​ണ്​ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ ന​ൽ​കേ​ണ്ട​ത്. ഇ​ന്ത്യ, സിം​ഗ​പ്പൂ​ർ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​ലാ​യി​രു​ന്ന സി​രി​സേ​ന തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ രാ​ജ്യ​ത്ത്​ മ​ട​ങ്ങി​യെ​ത്തി​യ​ത്.

Loading...
COMMENTS