സെ​ബാ​സ്​​റ്റ്യ​ൻ​സ് പള്ളിയിൽ ചി​ത​റി​ത്തെ​റി​ച്ച്​ ശരീരഭാഗങ്ങ​ൾ...

00:58 AM
22/04/2019
കൊളംബോയിലെ സെൻറ്​ ആൻറണീസ്​ ചർച്ചി​ലെ കന്യാമറിയത്തി​െൻറ പ്രതിമ തകർന്ന നിലയിൽ

​െകാ​ളം​ബോ: പ​ടി​ഞ്ഞാ​റ​ൻ തീ​ര​ദേ​ശ മേ​ഖ​ല​യാ​യ നെ​ഗ​േ​മ്പാ​യി​ലെ സ​െൻറ്​ സെ​ബാ​സ്​​റ്റ്യ​ൻ​സ്​ ച​ർ​ച്ചി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ സ്​​ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. നെ​ഗ​േ​മ്പാ ആ​ശു​പ​ത്രി​യി​ലെ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം 74 ആ​ളു​ക​ളു​ടെ ജീ​വ​നാ​ണ്​ പ​ള്ളി​യി​ൽ പൊ​ലി​ഞ്ഞ​ത്. 113 പേ​ർ​ക്ക്​ പ​രി​ക്കു​മേ​റ്റു. 

പ​ള്ളി​യു​ടെ ചു​വ​രു​ക​ളി​ലും നി​ല​ത്തും ശരീരഭാഗങ്ങ​ൾ ചി​ത​റി​യി​രി​ക്ക​യാ​ണെ​ന്ന്​ മു​തി​ർ​ന്ന പു​രോ​ഹി​ത​ൻ പ​റ​ഞ്ഞു. പ​ള്ളി​യു​ടെ പു​​റ​ത്തേ​ക്കും ശരീര ഭാഗ​ങ്ങ​ൾ തെ​റി​ച്ചു. ഈ​സ്​​റ്റ​ർ കു​ർ​ബാ​ന ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സ്​​ഫോ​ട​നം എ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ജീ​വാ​പാ​യ​മു​ണ്ടാ​യി. 30 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പ​ള്ളി​യു​ടെ ത​റ​യി​ൽ കി​ട​പ്പു​ണ്ടാ​യി​രു​ന്നു. മൂ​ന്നു പു​രോ​ഹി​ത​ന്മാ​രാ​ണ്​ കു​ർ​ബാ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​തി​ൽ ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്.

ഈ​സ്​​റ്റ​റാ​യ​തി​നാ​ൽ ആ​യി​ര​ത്തി​ലേ​റെ ആ​ളു​ക​ൾ പ​ള്ളി​യി​ലെ​ത്തി​യി​രു​ന്നു. 1946ലാ​ണ്​ സ​െൻറ്​ സെ​ബാ​സ്​​റ്റ്യ​ൻ പ​ള്ളി നി​ർ​മി​ച്ച​ത്. ഈ​സ്​​റ്റ​ർ ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ കു​രു​തി​ക്ക​ള​മാ​ക്കി​യ​ത്​ ആ​രാ​ണെ​ങ്കി​ലും അ​വ​രെ ദ​യ​യി​ല്ലാ​തെ ശി​ക്ഷി​ക്ക​ണ​മെ​ന്ന്​ കൊ​ളം​ബോ ആ​ർ​ച്ച് ​ബി​ഷ​പ്​ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ കൊ​ളം​ബോ​യി​ലെ പ​ള്ളി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഈ​സ്​​റ്റ​ർ കു​ർ​ബാ​ന​ക​ൾ റ​ദ്ദാ​ക്കി. 

‘‘8.45നാ​യി​രു​ന്നു വ​ലി​യൊ​രു പൊ​ട്ടി​ത്തെ​റി​യു​ടെ ശ​ബ്​​ദം കേ​ട്ട​ത്. ആ​ളു​ക​ൾ നി​ല​വി​ളി​യോ​ടെ പ​ള്ളി​യി​ൽ നി​ന്നി​റ​ങ്ങി ഓ​ടു​ന്നു. പ​ള്ളി​യി​ലേ​​ക്കോ​ടി​യെ​ത്തു​േ​മ്പാ​ൾ കാ​ത്തി​രു​ന്ന​ത്​ ര​ക്ത​ത്തി​ൽ കു​തി​ർ​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളാ​യി​രു​ന്നു​’’വെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ളി​ലൊ​രാ​ളാ​യ ക​മ​ൽ പ​റ​ഞ്ഞു. സിം​ഹ​ള​യി​െ​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ അ​സ്​​ലം അ​മീ​നോ​ടാ​ണ്​ ക​മ​ൽ അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഒാ​രോ​ന്നാ​യി പ്ലാ​സ്​​റ്റി​ക്​ ഷീ​റ്റു​കൊ​ണ്ട്​ മ​റ​ച്ചുവെക്കുകയായിരുന്നെന്നും കമാൽ പറഞ്ഞു. 

Loading...
COMMENTS