ശ്രീലങ്കയിൽ വോട്ടെടുപ്പ് പൂർത്തിയായി
text_fieldsകൊളംബോ: പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ ശ്രീലങ്കൻ ജനത വോട്ട് രേഖപ്പെടുത്തി. മുൻ പ്രതിരോധ സെക്രട്ടറിയും ശ്രീലങ്ക പീപ്ൾസ് ഫ്രണ്ട് പാർട്ടിയു ടെ സ്ഥാനാർഥിയുമായ ഗോതബായ രാജപക്സ, ഭരണകക്ഷിയുടെ സജിത് പ്രേമദാസ, നാഷനൽ പീപ്ൾസ് പവറിെൻറ അനുര കുമാര തുടങ്ങി 35 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എക്സിററ് പോളിൽ ഗോതബായക്കാണ് മുൻതൂക്കം.
ആകെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിംകളുടെയും തമിഴരുടെയും വോട്ട് ഇദ്ദേഹത്തിനാണ്. അധികാരത്തിലെത്തിയാൽ സഹോദരനും മുൻ പ്രസിഡൻറുമായിരുന്ന മഹീന്ദ രാജപക്സയെ പ്രധാനമന്ത്രിയാക്കുമെന്ന് ഗോതബായ പ്രഖ്യാപിച്ചിരുന്നു. അതിനാൽ ഗോതബായ രാജപക്സ അധികാരത്തിലെത്തുന്നത് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. രാവിലെ ഏഴു മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് ൈവകീട്ട് അഞ്ചിന് അവസാനിച്ചു.
1.5 കോടി വോട്ടർമാർക്കായി 12.845 പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. 269 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിെൻറ മുറിവുണങ്ങുംമുമ്പാണ് രാജ്യത്ത് വോട്ടെടുപ്പ് നടന്നത്. രാജ്യത്തുടനീളം കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. ചിലയിടത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.